ബ്രിട്ടനിലെ കേരള മുസ്ലിം ആധികാരിക സഭയായ സമസ്ത ഇസ്ലാമിക് സെന്റർ നടത്തുന്ന മാസാന്ത മജ്ലിസുന്നൂർ പ്രഭാഷണവും ബ്രിട്ടനിലെ വിവിധ പ്രാദേശികളിലെ മലയാളികളുടെ കുടുംബ സംഗമവും ഏപ്രിൽ 3 തിങ്കൾ 5 മണിക്ക് വെംബ്ലിയിൽ വെച്ച് നടക്കുന്നു.

150 ഓളം കാറുകൾക്ക് പാർക്കിങ് സൗകര്യവും ആയിരത്തോളം പേർക്ക് പങ്കെടുക്കാനുള്ള വേദിയുമാണ് സംഘാടകർ ഇതിനായി ഒരുക്കുന്നത്.കേരളത്തിലെ ഇസ്ലാമിക മത ചരിത്ര വേദികളിലെ പ്രൗഢോജ്വല വ്യക്തിത്വം സിംസാറുൽ ഹഖ് ലണ്ടനിലെ ഏറ്റവും വലിയ മലയാളി സംഗമചരിത്ര മുഹൂർത്തിന് വിഷിഷ്ട്ടാതിഥിയായി എത്തും.