മനാമ: 'അന്ത്യപ്രവാചകരിലൂടെ അള്ളാഹുവിലേക്ക്' എന്ന പ്രമേയവുമായി നടന്നു വരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി മനാമ സമസ്ത മദ്രസ
വിദ്യർത്ഥികൾ സംഘടിപ്പിച്ച മൗലീദ് മജ്‌ലിസ് ഏറെ ശ്രദ്ധേയമായി. സദർ മുഅല്ലിം എം.സി. മുഹമ്മദ് മുസ്ലിയാർ, മൂസ മൗലവി, അബ്ദുൽ റഹ്മാൻ മുസ്ലിയാർ, ഖാസിം മുസ്‌ലിയാർ, എന്നിവർ സംബന്ധിച്ചു, സ്റ്റാഫ് സിക്രട്ടറി ഇബ്രാഹിം ദാരിമിയുടെ അദ്ധ്യക്ഷതയിൽ ഉമറുൽ ഫറൂഖ് ഹുദവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.ബി.വി വിദ്യാർത്ഥികൾ പരിപാടി നിയന്ത്രിച്ചു. മിർഫാദ് നന്ദിയും പറഞ്ഞു