- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തനിക്കെതിരായ പീഡന പരാതി വ്യാജം; പരാതിക്ക് പിന്നിൽ യൂത്ത് കോൺഗ്രസിലെ സഹപ്രവർത്തകരെന്ന് ശംഭു പാൽകുളങ്ങര; മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണ് തന്നെ സസ്പെന്റ് ചെയ്തതെന്നും വിശദീകരണം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിരിനിടെ തനിക്ക് നേരെ ഉയർന്ന പീഡന പരാതി വ്യാജമെന്ന് ആരോപണവിധേയനായ ശംഭു പാൽകുളങ്ങര. പരാതിക്ക് പിന്നിൽ യൂത്ത് കോൺഗ്രസിലെ സഹപ്രവർത്തകരാണെന്ന് ശംഭു ആരോപിച്ചു. മറ്റൊരു നേതാവിനോട് മോശമായി പെരുമാറിയതിനാണ് തന്നെ സസ്പെന്റ് ചെയ്തതെന്നും അദ്ദേഹം ഒരു ചാനൽ ചർച്ചക്കിടെ വിശദീകരിച്ചു.
പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക പങ്കിടാൻ നിർബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിന്റെ കത്തിലുള്ളത്. ദളിത് വിഭാഗത്തിൽ നിന്ന് വരുന്ന താൻ സംഘടനയിൽ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്.
അതിൽ ഒന്നാണ് ഇത്. നിരവധി വനിതാ പ്രവർത്തകർ സമാന പ്രശ്നം നേരിടുന്നുണ്ടെന്നും കേരളത്തിന്റെ ചുമതല ഉള്ള സെക്രട്ടറി പുഷ്പലതക്ക് നൽകിയ പരാതിയിൽ പരാതിക്കാരി പറയുന്നു.