- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപ്പോളോയിൽ ആവർത്തിക്കപ്പെട്ടത് 32 കൊല്ലം മുൻപ് ഉണ്ടായ അതേ സീനുകൾ; ഡൽഹിയിൽ നിന്നും പറന്നെത്തി കാര്യങ്ങൾ നിയന്ത്രിച്ച ഇന്ദിരയുടെ തന്റേടം കാട്ടാൻ മോദിക്ക് ആയില്ലെന്നു മാത്രം; എംജിആറിന്റെ അന്ത്യവും ജയലളിതയുടെ അന്ത്യവും സിനിമാക്കഥ പോലെ സാമ്യമായത് ഇങ്ങനെ
ചെന്നൈ: തമിഴ് മക്കളുടെ വികാരമായിരുന്നു എംജിആർ. വെള്ളിത്തിരയിലൂടെ തമിഴന്റെ വികാരമായ ഈ പാലക്കാട്ടുകാരന്റെ യാഥാർത്ഥ രാഷ്ട്രീയ പിൻഗാമിയായിരുന്നു ജയലളിത. ജയയേയും തമിഴർ ഇരുകൈകളിലും ഏറ്റുവാങ്ങി. വെള്ളിത്തിരയുടെ പ്രഭയിൽ രാഷ്ട്രീയത്തിലെത്തി കരുത്ത് കാട്ടി. മക്കൾ തിലകം എംജിആറിന്റെ പിൻഗാമിയെന്ന നിലയിൽ അണ്ണാ ഡിഎംകെയെ മൂന്നു പതിറ്റാണ്ടിലേറെ നയിച്ചു. ഇപ്പോഴിതാ അതേപോലെ തന്നെ രോഗശയ്യയിൽ പുറംലോകത്ത് ഒരു ചിത്രമോ ആ ശ്ബ്ദമോ പോലും എത്താതെ ശയ്യാവലംബിയായി കിടന്ന് തമിഴകത്തിന്റെ അമ്മയും വിടവാങ്ങുന്നു. എംജിആറിന്റെ അവസാനനാളുകളിൽ സംഭവിച്ചതെല്ലാം വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും അദ്ദേഹത്തിന് കൂട്ടായി നിന്ന യഥാർത്ഥ കഥാനായികയുടെ ജീവിതത്തിലും ആവർത്തിക്കുന്നു. ഒക്ടോബറിന്റെ ദിനങ്ങളിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയിലായിരുന്നു. ആശുപത്രിയുടെ പുറത്ത് പ്രാർത്ഥനയോടെ തമിഴ് മക്കളും. 32 വർഷം മുമ്പ് ഒക്ടോബറിൽ ഇതേ സീനുകൾ ഇതേ ആശുപത്രിയിൽ ഉണ്ടായി. അന്ന് അത്യാസന്ന നിലയിൽ ഇവിടെ ചികിത്സയിൽ കഴിഞ്ഞത് അന്നത്തെ മുഖ്യമന്ത്രി എം.ജി.

ചെന്നൈ: തമിഴ് മക്കളുടെ വികാരമായിരുന്നു എംജിആർ. വെള്ളിത്തിരയിലൂടെ തമിഴന്റെ വികാരമായ ഈ പാലക്കാട്ടുകാരന്റെ യാഥാർത്ഥ രാഷ്ട്രീയ പിൻഗാമിയായിരുന്നു ജയലളിത. ജയയേയും തമിഴർ ഇരുകൈകളിലും ഏറ്റുവാങ്ങി. വെള്ളിത്തിരയുടെ പ്രഭയിൽ രാഷ്ട്രീയത്തിലെത്തി കരുത്ത് കാട്ടി. മക്കൾ തിലകം എംജിആറിന്റെ പിൻഗാമിയെന്ന നിലയിൽ അണ്ണാ ഡിഎംകെയെ മൂന്നു പതിറ്റാണ്ടിലേറെ നയിച്ചു.
ഇപ്പോഴിതാ അതേപോലെ തന്നെ രോഗശയ്യയിൽ പുറംലോകത്ത് ഒരു ചിത്രമോ ആ ശ്ബ്ദമോ പോലും എത്താതെ ശയ്യാവലംബിയായി കിടന്ന് തമിഴകത്തിന്റെ അമ്മയും വിടവാങ്ങുന്നു. എംജിആറിന്റെ അവസാനനാളുകളിൽ സംഭവിച്ചതെല്ലാം വെള്ളിത്തിരയിലും രാഷ്ട്രീയത്തിലും അദ്ദേഹത്തിന് കൂട്ടായി നിന്ന യഥാർത്ഥ കഥാനായികയുടെ ജീവിതത്തിലും ആവർത്തിക്കുന്നു.
ഒക്ടോബറിന്റെ ദിനങ്ങളിൽ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയിലായിരുന്നു. ആശുപത്രിയുടെ പുറത്ത് പ്രാർത്ഥനയോടെ തമിഴ് മക്കളും. 32 വർഷം മുമ്പ് ഒക്ടോബറിൽ ഇതേ സീനുകൾ ഇതേ ആശുപത്രിയിൽ ഉണ്ടായി. അന്ന് അത്യാസന്ന നിലയിൽ ഇവിടെ ചികിത്സയിൽ കഴിഞ്ഞത് അന്നത്തെ മുഖ്യമന്ത്രി എം.ജി.ആർ. എം.ജി.ആറിന്റെ ജീവൻ നഷ്ടപ്പെട്ടു എന്നു വരെ അഭ്യൂഹങ്ങൾ ഉണ്ടായി.
ഇതെല്ലാം ജയലളിതയുടെ ആരോഗ്യസ്ഥിതിയിലും കാണാം. ഒടുവിൽ ഇന്നലെ അവർ മരിച്ചുവെന്നുവരെ ചാനലുകളിൽ വാർത്തവന്നു. സ്വന്തം പാർട്ടി ആസ്ഥാനത്തുകൊടി താഴ്‌ത്തിക്കെട്ടി. രോഗക്കിടക്കയിൽ നിന്ന് മുക്തിതേടിയെന്ന് വാർത്ത വന്നതിന് പിന്നാലെ പലതരം വാർത്തകൾ പുറത്തുവരുന്നു. ഇതെല്ലാം എംജിആറിന്റെ കാര്യത്തിലും സംഭവിച്ചിരുന്നു. എംജിആറിനെ അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിദേശത്തുകൊണ്ടുപോയി ചികിത്സിച്ചു. പിന്നീട് മൂന്നു വർഷം കൂടി തമിഴ്‌നാട് മുതൽവൻ ആയി എം.ജി.ആർ തമിഴ്‌നാടിനെ നയിച്ചു.
എം.ജി.ആറിന്റെ പിൻഗാമി എന്നറിയപ്പെടുന്ന ജയലളിത ചികിത്സയിൽ കഴിയുമ്പോഴും അഭ്യൂഹങ്ങൾക്ക് കുറവുണ്ടായില്ല. ലണ്ടനിൽ നിന്നും ഡൽഹിയിൽ നിന്നുമൊക്കെ വിദഗ്ദ്ധ ഡോക്ടർമാർ എത്തി ചികിത്സിക്കുന്നു. ഒപ്പം വിദേശത്ത് തുടർ ചികിത്സ നൽകേണ്ട സാദ്ധ്യതയെ കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുകയും ചെയ്തു. പക്ഷേ, അതെല്ലാം വ്യർത്ഥമായി. വീണ്ടും ഒരു ഡിസംബറിന്റെ തണുപ്പിൽ ജയലളിതയും മരണത്തിന് കീഴടങ്ങുന്നു. എംജിആറിന്റെ മരണത്തിലെന്നപോലെ ഒരു തനിയാവർത്തനം.
വൃക്കരോഗം മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോഴായിരുന്നു എം.ജി.ആറിനെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയ്ക്കിടയിൽ മസ്തിഷ്‌കാഘാതം കൂടി ഉണ്ടായതോടെ കാര്യങ്ങൾ കൈവിട്ടു. രാജ്യത്തെ ഏറ്റവും ജനപ്രിയനായിരുന്നു എംജിആർ എന്ന മുഖ്യമന്ത്രി. അതുകൊണ്ട് തന്നെ 1984 ഒക്ടോബർ 16ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അപ്പോളോ ആശുപത്രിയിൽ എത്തി എംജി.ആറിനെ കണ്ടു. അമേരിക്കയിലെ ബ്രൂക്ക്‌ലിൻ ആശുപത്രിയിൽ എത്തിച്ച് വിദഗ്ദ്ധ ചികിത്സ നൽകാനായിരുന്നു ഇന്ദിര നിർദ്ദേശിച്ചത്.
ഇതിനിടെ ജപ്പാനിൽ നിന്ന് പ്രമുഖ ന്യൂറോ സർജന്മാരായ ഡോ. കാനോയും ഡോ. നാകമുറെയും ചെന്നൈയിൽ എത്തി ചികിത്സയ്ക്ക് നേതൃത്വം നൽകി. എം.ജി.ആറിന്റെ ആരോഗ്യനില അല്പം മെച്ചപ്പെട്ടു. നവംബർ നാലിന് ബ്രൂക്ക്‌ലിൻ ആശുപത്രിയിലെ ചികിത്സയ്ക്കായി എം.ജി.ആർ അമേരിക്കയിലേക്ക് പറന്നു.
ബ്രൂക്ക്‌ലിൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് എം.ജി.ആർ ആ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. അമേരിക്കയിലെ ഇന്ത്യൻ അംബാസഡറുടെ സാന്നിദ്ധ്യത്തിലാണ് ആണ്ടിപ്പട്ടി മണ്ഡലത്തിൽ മത്സരിക്കാനുള്ള നാമനിർദ്ദേശ പത്രിക ഒപ്പുവച്ചത്. എം.ജി.ആറിന്റെ അഭാവത്തിൽ അണ്ണാ ഡി.എം.കെയുടെ മുഖ്യ പ്രചാരകയായത് ജയലളിത. അങ്ങനെ അണ്ണാ ഡിഎംകെയുടെ മുഖമായി ജയലളിത മാറി.
എംജിആറിന്റെ വിയോഗ ശേഷം ജയയെ ഒതുക്കാൻ കളികൾ നടന്നു. പക്ഷേ തമിഴകത്തിന് ജയയോടായിരുന്നു താൽപ്പര്യം. അങ്ങനെ മൂന്ന് തവണ ജയലളിത മുഖ്യമന്ത്രി കസേരയിലെത്തി. വിവാദങ്ങളായി ജയിൽ വാസവും. ഒന്നും പുരട്ച്ചി തലൈവിയെ തളർത്തിയല്ല. തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തി. അപ്പോഴേക്കും രോഗവും അതേത്തുടർന്ന് മരണവും. ഇനി ഉയരുന്ന ചോദ്യമിതാണ്.
ആരാകും ജയയുടെ പിൻഗാമി. എംജിആറിന്റെ മരണശേഷവും ഉയർന്നതുപോലെ ആരാകും പിൻഗാമിയെന്ന ചോദ്യമുയരുമ്പോഴും അതിൽ എംജിആറിനെപ്പോലെ ജയലളിതയും ഒന്നും പറഞ്ഞിട്ടില്ല. അല്ലെങ്കിൽ താൻ ഇല്ലാതാവുമെന്ന് ചിന്തിക്കാൻ പോലും ഇരുവർക്കുമായില്ലെന്നു തന്നെ പറയാം. അതിനാൽ എംജിആറിന്റെ പിൻഗാമിയായി ജാനകീ രാമചന്ദ്രനോട് പൊരുതിജയിച്ച് ജയലളിത തമിഴ്‌നാടിന്റെ മനസ്സിലേക്ക് വന്നതുപോലെ ഇനി മറ്റൊരു അങ്കത്തിന്റെ ചിത്രമാണ് തമിഴക രാഷ്ട്രീയ തിരശ്ശീലയ്ക്കുപിന്നിൽ തെളിയുന്നതും.

