വിയന്ന: ഓസ്ട്രിയയിലും സ്വവർഗവിവാഹം നിയമവിധേയമാകുന്നു. .സ്വവർഗ പ്രേമികൾക്ക് പരസ്പരം വിവാഹം ഓസ്ട്രിയൻ സുപ്രീം കോടതിയാണ് അനുമതി നൽകിയത്. 2019 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുക.

സ്വവർഗ വിവാഹങ്ങൾ തടയുന്നത് വിവേചനപരമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തി ലാണ് ഭരണഘടനാ കോടതിയുടെ സുപ്രധാന ഉത്തരവ്. സ്വവർഗവിവാഹം രജിസ്‌ററർ ചെയ്യാൻ സാധിക്കാത്തതിനെത്തുടർന്ന് 2009ൽ രണ്ടു യുവതികൾ നൽകിയ ഹർജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.

ഇതിനകം 15 യൂറോപ്യൻ രാജ്യങ്ങൾ സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകിക്കഴിഞ്ഞു. 2001ൽ നെതർലൻഡ്‌സാണ് ഇതിനു തുടക്കം കുറിച്ചത്.