- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
രാജ്യത്തെ ആദ്യ സ്വവർഗ വിവാഹം ജനുവരിയിൽ; തെരുവിൽ നൃത്തം ചവിട്ടിയും പരസ്പരം ആശ്ലേഷിച്ചു നിയമത്തെ വരവേറ്റ് ജനങ്ങൾ;ഓസ്ട്രേലിയയിൽ സ്വവർഗ്ഗ വിവാഹ ബില്ലിൽ ഗവർണ്ണർ ജനറൽ ഒപ്പുവച്ചതോടെ നിയമം പ്രാബല്യത്തിൽ
സ്വവർഗവിവാഹം നിയമവിധേയമാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചതോടെ ആദ്യ സ്വവർഗ വിവാഹത്തിന് ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നു.ചരിത്ര മുഹൂർത്തം സൃഷ്ടിച്ചുകൊണ്ടാണ് വിവാദങ്ങൾ നിറഞ്ഞ സ്വവർഗ്ഗ വിവാഹ ബിൽ വ്യാഴാഴ്ച ആണ് പാർലമെന്റിൽ പാസായത്. ബിൽ ഗവർണ്ണർ ജനറൽ ഒപ്പു വയ്ക്കുക എന്നതായിരുന്നു ഇത് ഔദ്യോഗികമായി നിയമ ആകാനുള്ള അവസാന പടി. ഇന്ന് രാവിലെ ഗവർണ്ണർ ജനറൽ പീറ്റർ കോസ്‌ഗ്രോവ് ബിൽ ഒപ്പു വച്ചതോടെ ഇത് രാജ്യത്ത് നിയമം ആയി മാറി. പതിറ്റാണ്ടുകൾ നീണ്ട ആവശ്യം യാഥാർഥ്യമാക്കിക്കൊണ്ടാണ് ഓസ്‌ട്രേലിയൻ പാർലമെന്റ് സ്വവർഗ്ഗ വിവാഹ നിയമം വ്യാഴാഴ്ച പാസാക്കിയത്.പാർലമെന്റിന്റെ ജനപ്രതിനിധി സഭയിൽ ബിൽ വോട്ടിനിട്ടപ്പോൾ വൻഭൂരിപക്ഷത്തോടെയാണ് അത് പാസായത്. ആകെ നാല് അംഗങ്ങൾ മാത്രമായിരുന്നു ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്. ലിബറൽ സെനറ്റർ ഡീൻസ്മിത്ത് അവതരിപ്പിച്ച ബില്ലായിരുന്നു ഇത്. നേരത്തെ സെനറ്റിലും ബിൽ പാസായിരുന്നു.ഭേദഗതികൾ ഒന്നും കൂടാതെയാണ് ഇരു സഭകളിലും ബിൽ പാസായത്. സ്വവർഗ്ഗ പങ്കാളിയെ വിവാഹം കഴിക്കുന്നവർ അതിനായി ഒരു മാസത്തെ നോട്ടീസ് നൽകണ
സ്വവർഗവിവാഹം നിയമവിധേയമാക്കുന്ന ബില്ലിൽ ഗവർണർ ഒപ്പുവച്ചതോടെ ആദ്യ സ്വവർഗ വിവാഹത്തിന് ഓസ്‌ട്രേലിയ തയ്യാറെടുക്കുന്നു.ചരിത്ര മുഹൂർത്തം സൃഷ്ടിച്ചുകൊണ്ടാണ് വിവാദങ്ങൾ നിറഞ്ഞ സ്വവർഗ്ഗ വിവാഹ ബിൽ വ്യാഴാഴ്ച ആണ് പാർലമെന്റിൽ പാസായത്.
ബിൽ ഗവർണ്ണർ ജനറൽ ഒപ്പു വയ്ക്കുക എന്നതായിരുന്നു ഇത് ഔദ്യോഗികമായി നിയമ ആകാനുള്ള അവസാന പടി. ഇന്ന് രാവിലെ ഗവർണ്ണർ ജനറൽ പീറ്റർ കോസ്‌ഗ്രോവ് ബിൽ ഒപ്പു വച്ചതോടെ ഇത് രാജ്യത്ത് നിയമം ആയി മാറി.
പതിറ്റാണ്ടുകൾ നീണ്ട ആവശ്യം യാഥാർഥ്യമാക്കിക്കൊണ്ടാണ് ഓസ്‌ട്രേലിയൻ പാർലമെന്റ് സ്വവർഗ്ഗ വിവാഹ നിയമം വ്യാഴാഴ്ച പാസാക്കിയത്.പാർലമെന്റിന്റെ ജനപ്രതിനിധി സഭയിൽ ബിൽ വോട്ടിനിട്ടപ്പോൾ വൻഭൂരിപക്ഷത്തോടെയാണ് അത് പാസായത്. ആകെ നാല് അംഗങ്ങൾ മാത്രമായിരുന്നു ബില്ലിനെ എതിർത്ത് വോട്ട് ചെയ്തത്.
ലിബറൽ സെനറ്റർ ഡീൻസ്മിത്ത് അവതരിപ്പിച്ച ബില്ലായിരുന്നു ഇത്. നേരത്തെ സെനറ്റിലും ബിൽ പാസായിരുന്നു.ഭേദഗതികൾ ഒന്നും കൂടാതെയാണ് ഇരു സഭകളിലും ബിൽ പാസായത്.
സ്വവർഗ്ഗ പങ്കാളിയെ വിവാഹം കഴിക്കുന്നവർ അതിനായി ഒരു മാസത്തെ നോട്ടീസ് നൽകണമെന്നാണ് നിയമത്തിലെ വ്യവസ്ഥ. അതായത്, ജനുവരി ഒന്പതിനു മാത്രമേ ആദ്യ വിവാഹം യാഥാർത്ഥ്യമാകുള്ളൂ. അതേസമയം, വിദേശ നിയമപ്രകാരം സ്വവർഗ്ഗ വിവാഹം കഴിച്ചിട്ടുള്ളവരുടെ വിവാഹങ്ങൾ ഇന്ന് മുതൽ തന്നെ ഓസ്‌ട്രേലിയയിലും നിയമപരമായി പ്രാബല്യത്തിൽ വരും. സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന 26ാമത്തെ രാജ്യമാണ് ഓസ്‌ട്രേലിയ.