- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിൽ നിയമാനുസൃതമായ ആദ്യ സ്വവർഗവിവാഹം സെപ്റ്റംബറിൽ; ഭരണഘടനാ ഭേദഗതി ഉടൻ; നിയമം എത്രയും വേഗം നടപ്പിലാക്കുമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി
ഡബ്ലിൻ: റഫറണ്ടത്തെ തുടർന്ന് സ്വവർഗവിവാഹം നിയമാനുസൃതമാക്കിയ അയർണ്ടിൽ ഇതിനെത്തുടർന്നുള്ള നടപടികൾ ഈ ആഴ്ച ആരംഭിക്കും. റഫറണ്ടത്തിലെ തീരുമാനപ്രകാരം ഭരണഘടനയിൽ ഇത് സംബന്ധിച്ച ഭേദഗതികൾ വരുത്തുന്ന നടപടിക്രമങ്ങളാണ് ഉടൻ ആരംഭിക്കുന്നത്. നിയമാനുസൃതമായ ആദ്യത്തെ സ്വവർഗവിവാഹം ഈ സെപ്റ്റംബറിൽ നടക്കാൻ സാധ്യതയൊരുങ്ങുകയാണ്. അതായത് നിയമം സെപ
ഡബ്ലിൻ: റഫറണ്ടത്തെ തുടർന്ന് സ്വവർഗവിവാഹം നിയമാനുസൃതമാക്കിയ അയർണ്ടിൽ ഇതിനെത്തുടർന്നുള്ള നടപടികൾ ഈ ആഴ്ച ആരംഭിക്കും. റഫറണ്ടത്തിലെ തീരുമാനപ്രകാരം ഭരണഘടനയിൽ ഇത് സംബന്ധിച്ച ഭേദഗതികൾ വരുത്തുന്ന നടപടിക്രമങ്ങളാണ് ഉടൻ ആരംഭിക്കുന്നത്. നിയമാനുസൃതമായ ആദ്യത്തെ സ്വവർഗവിവാഹം ഈ സെപ്റ്റംബറിൽ നടക്കാൻ സാധ്യതയൊരുങ്ങുകയാണ്. അതായത് നിയമം സെപ്റ്റംബറോടെ നിലവിൽ വരുമെന്ന് ചുരുക്കം.
സെനഡിന്റെയും ഡെയിലിന്റെയും മുന്നിൽ നിയമം എത്രയും വേഗം കൊണ്ടുവരുമെന്നാണ് ഡെപ്യൂട്ടി പ്രധാനമന്ത്രിയായ തനൈസ്റ്റ് ജോൺ ബർട്ടൻ പറയുന്നത്. സമ്മർ റെസസിന് മുമ്പ് നിയമം പാസാക്കുകയാണ് ലക്ഷ്യമെന്നും അവർ പറയുന്നു. പ്രസിഡൻര് മൈക്കൽ ഡി ഹിഗിൻസ് മാര്യേജ് ഇക്വാലിറ്റി ബില്ലിൽ ഒപ്പുവയ്ക്കുന്നതിനെ തുടർന്ന് ഇത് നിയമമാവുകയും തുടർന്ന് ഭരണഘടന വരുംദിവസങ്ങളിൽ ഔപചാരികമായി ഭേദഗതി ചെയ്യുന്നതുമാണെന്നും അവർ വെളിപ്പെടുത്തി.
ഇതു പ്രകാരം ആർട്ടക്കിൾ 41ൽ ഒരു പുതിയ വാചകം കൂടി കൂട്ടിച്ചേർക്കപ്പെടുകയാണ് ചെയ്യുന്നത്. സ്വവർഗാനുരാഗികൾക്കും അവരുടെ ലിംഗം പരിഗണിക്കാതെ വിവാഹിതരാകാമെന്ന വാചകമാണത്. ഈ ഭേദഗതിയെ പിന്തുണച്ച് കൊണ്ട് 1.2 മില്യൺ പേർ അഥവാ 62 ശതമാനം പേരാണ് റഫറണ്ടത്തിൽ വോട്ട് ചെയ്തിരുന്നത്. റോസ്‌കോമൺസൗത്ത് ലെട്രിം കോൺസ്റ്റിറ്റിയൂൻസി മാത്രമാണിതിനെ ഭേദഗതിയെ നിരസിച്ചത്. സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന് ലഭിക്കുന്ന അതേ പരിഗണന ഭരണഘടനപ്രകാരം സ്വവർഗവിവാഹത്തിന് ഈ ഭേദഗതിയിലൂടെ ലഭിക്കുന്നതാണ്.