- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലഹരിക്ക് അടിമയായ ബന്ധുവിന്റെ പ്രണയാഭ്യർത്ഥന നിരസിച്ച് പതിനഞ്ചുകാരി; ശല്യം കൂടിപ്പോൾ അമ്മയോട് പരാതിയും പറഞ്ഞു; കൈവിട്ട കളി തിരിച്ചറിഞ്ഞ് പൊലീസിൽ പരാതി പറഞ്ഞത് വൈരാഗ്യം കൂട്ടി; സഹതാമസക്കാരെല്ലാം ജോലിക്ക് പോയപ്പോൾ കത്തിയുമായി എത്തി സമീനയെ കുത്തി വീഴ്ത്തി പ്രതികാരം; ബംഗാളുകാരിയെ കൊന്ന ഇതരസംസ്ഥാനക്കാരനായ യുവാവിനെ പിടിച്ചു കെട്ടി നാട്ടുകാരും;തിരൂർ മുത്തൂർ വിഷുപ്പാടത്തെ കരയിച്ച കൊലപാതകം ഇങ്ങനെ
തിരൂർ: പ്രണയാഭ്യർഥന നിരസിച്ച പതിനഞ്ചുകാരി ഇതരസംസ്ഥാനക്കാരനായ യുവാവ് കുത്തിക്കൊന്നത് ലഹരി തലയ്ക്കുപിടിച്ച്. തിരൂർ മുത്തൂർ വിഷുപ്പാടത്ത് ഇതരസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽവച്ചാണ് പെൺകുട്ടിക്ക് കുത്തേറ്റത്. വിഷുപാടത്ത് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീട്ടിൽ തന്നെയാണ് സാദത്തും താമസിച്ചിരുന്നത്. ബംഗാൾ സ്വദേശിനി സമീന കാത്തൂർ (15) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സാദത്ത് ഹുസൈൻ സാമിനയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 12 ഓടെയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. കാലിനും, വയറിനും നെഞ്ചിനും കുത്തേറ്റു. കൊൽക്കത്ത സ്വദേശിയായ പ്രതി, സമീപത്തെ വീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി നിരന്തരം ശല്യം ചെയ്തിരുന്നെന്ന് കൂടെ താമസിക്കുന്നവർ പൊലീസിനെ അറിയിച്ചു. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകം. ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയെ കത്തികൊണ്ടു മൂന്നുതവണ കുത്തുകയായിരു
തിരൂർ: പ്രണയാഭ്യർഥന നിരസിച്ച പതിനഞ്ചുകാരി ഇതരസംസ്ഥാനക്കാരനായ യുവാവ് കുത്തിക്കൊന്നത് ലഹരി തലയ്ക്കുപിടിച്ച്. തിരൂർ മുത്തൂർ വിഷുപ്പാടത്ത് ഇതരസംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽവച്ചാണ് പെൺകുട്ടിക്ക് കുത്തേറ്റത്. വിഷുപാടത്ത് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീട്ടിൽ തന്നെയാണ് സാദത്തും താമസിച്ചിരുന്നത്. ബംഗാൾ സ്വദേശിനി സമീന കാത്തൂർ (15) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സാദത്ത് ഹുസൈൻ സാമിനയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 12 ഓടെയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. കാലിനും, വയറിനും നെഞ്ചിനും കുത്തേറ്റു. കൊൽക്കത്ത സ്വദേശിയായ പ്രതി, സമീപത്തെ വീട്ടിൽ താമസിക്കുന്ന കുടുംബത്തിലെ പെൺകുട്ടിയോട് പ്രണയാഭ്യർഥന നടത്തി നിരന്തരം ശല്യം ചെയ്തിരുന്നെന്ന് കൂടെ താമസിക്കുന്നവർ പൊലീസിനെ അറിയിച്ചു. ഇതിന്റെ പ്രതികാരമായിരുന്നു കൊലപാതകം.
ഇന്നലെ ഉച്ചയ്ക്ക് വീട്ടിൽ എത്തിയ പ്രതി പെൺകുട്ടിയെ കത്തികൊണ്ടു മൂന്നുതവണ കുത്തുകയായിരുന്നു. വിവിധ ജോലികൾക്കായി എത്തി തിരൂരിൽ താമസമാക്കിയതാണ് പെൺകുട്ടിയുടെ കുടുംബം. യുവാവ് ലഹരിക്ക് അടിമയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ ശല്യം ചെയ്യുന്നത് പൊലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലയെന്ന് പൊലീസ് പറയുന്നു. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമിനയെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. എന്നാൽ സമീനയുടെ ജീവൻ രക്ഷിക്കാനായില്ല. സാദത്തിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ബംഗാൾ സ്വദേശിനി സാത്തി ബീവിയുടെ മകളാണ് സമീന. ബന്ധുകൂടിയായാണ് പ്രതിയായ സാദത്ത്. മുത്തൂർ വിഷുപ്പാടത്ത് ഇതര സംസ്ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്ന കെട്ടിടത്തിലാണ് കൊല നടന്നത്. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. സമീനയുടെ കൂടെയുള്ളവർ ജോലിക്കുപോയപ്പോഴാണ് യുവാവ് അടുക്കളയിൽക്കയറി കുത്തിയത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സാദത്ത് ഹുസൈനെ നാട്ടുകാർ പിടികൂടി കെട്ടിയിട്ട് പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് ദ്വിഭാഷിയുടെ സഹായത്താൽ ചോദ്യംചെയ്തശേഷം അറസ്റ്റ്ചെയ്തു.
സമീനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച മൃതദേഹ പരിശോധനയ്ക്കുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ആക്രമണം നടന്ന വാടകവീട്ടിൽ പൊലീസ് കാവൽ ഏർപ്പെടുത്തി.