കുവൈത്ത് (മംഗഫ്): സൃഷ്ടികൾക്ക് ദിശാബോധമായി സൃഷ്ടാവതരിപ്പിച്ച പരിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട് ഒന്നര സഹസ്രാബ്ദം പിന്നീടുമ്പോഴും തുല്യതയില്ലാത്ത മഹാത്ഭുതമായി നിലനിൽകുന്നു എന്ന് കുവൈത്തിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ സൗദി, ജുബൈല് ജാലിയാത്ത് പ്രബോധകൻ, സമീർ മുണ്ടേരി.

കാലാന്തരത്തിനൊത്ത് മാറ്റങ്ങൾ ആവശ്യമില്ലാത്ത വിധം വിധി നിർണയങ്ങളിലും മാർഗനിർദ്ദേശങ്ങളിലും നിസ്തുലമായി നിലനിൽകുന്ന ഖുർആൻ, അതിന്റെ ചരിത്ര, ശാസ്ത്ര പ്രസ്താവനകളും, പ്രവചനങ്ങളും അന്യൂനമായി നിലനിൽകുന്നു എന്നതിന് കാരണം അത് സൃഷ്ടി നിർമ്മിതമല്ലാത്തതും, ബാഹ്യകൈകടത്തലുകൾക്ക് വിധേയമാകാത്തതുമാണെന്ന് സമാർ തുടർന്നു.

കുവൈത്ത് കേരള ഇസ് ലാഹി സെന്റർ സംഘടിപ്പിച്ചു വരുന്ന ഖുർആൻ, ഹദീഥ് പഠനവും പ്രബോധവും പഠന പ്രബോധന കാമ്പയ്‌ന്റെ ഭാഗമായി മംഗഫ് നജാത് സ്‌കൂളിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിൽ ഖുർആൻ മഹാത്ഭുതം എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു, സമീർ മുണ്ടേരി.

പരിശുദ്ധ ഖുർആൻ അതിന്റെ പ്രഥമ പ്രബോധിതർ മനസ്സിലാക്കിയത് പോലെ പടിക്കാനും സമീപിക്കാനും തയാറാകുന്നതിലൂടെ മാത്രമേ ഖുർആൻ മൂലം മുൻഗാമികൾക്ക് ലഭിച്ച ആത്മ സംസ്‌കരണവും സംശുദ്ദിയും പിന്തലമുറക്കും ലഭിക്കുകയുള്ളൂ എന്ന് കുവൈത്ത് അമേരിക്കൻ ഇംഗ്ലീഷ് സ്‌കൂൾ അദ്ധ്യാപകനും യുവ പ്രഭാഷകനുമായ അഷ്‌റഫ് എകരൂൽ പ്രസ്താവിച്ചു. ഖുർആൻ പഠനവും സമീപനവും പൂർവ്വികരുടെ രീതി എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അഷ്‌റഫ് മദനി.

ഇസ് ലാഹി സെന്റർ പ്രസിഡന്റ് അദ്ധ്യക്ഷൻ പി. എൻ അബ്ദുൽ ലത്തീഫ് മദനി അദ്ധ്യക്ഷം വഹിച്ച സമ്മേളനത്തിൽ കാമ്പയ്ൻ കൺവീനർ അബ്ദുൽ അസീസ് നരക്കോട്ട് സ്വാഗതവും ജനറൽ കൺവീനർ ടി.പി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.

സെന്റർ ദഅവാ സെക്രട്ടറി സകീർ കൊയിലാണ്ടി, എ. എം അബ്ദുസ്സമദ്, ടിപി. അന്വടർ, അസ്ഹർ അത്തേരി, ടി.ടി കോയ, എഞ്ചിനായർ ഉസൈമത്ത് എന്നിവർ പ്രസീഡിയം അലങ്കരിച്ചു