- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുംബന രംഗത്തിൽ അഭിനയിക്കണമെന്ന് നിർബന്ധം; പറ്റില്ലെന്ന് പറഞ്ഞപ്പോൾ പകരം വേറെ ആളുണ്ടാകും എന്ന് ഭീഷണിയും; സോഷ്യലൈസ് ചെയ്യേണ്ടത് സിനിമയിൽ വളരെ അത്യാവശ്യമാണെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം സമീറ റെഡ്ഢി
സിനിമ മേഖലയിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്നു പറയുകയാണ് പ്രശസ്ത ബോളിവുഡ് താരം സമീറ റെഡ്ഢി. 2002 മുതൽ 2013 വരെയുള്ള അഭിനയ ജീവിതത്തിൽ താൻ നേരിട്ട ദുരനുഭവങ്ങളാണ് താരം ഒരു അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞത്. ചലച്ചിത്രമേഖല സ്ത്രീകളോട് എങ്ങിനെ പെരുമാറുന്നു എന്നതിന്റെ അനുഭവങ്ങൾ ഒരു സിനിമാ മാസികയുമായി പങ്കുവെയ്ക്കുകയായിരുന്നു അവർ. "ഞാൻ ആ സിനിമ ചെയ്യുകയായിരുന്നു, പെട്ടെന്നാണ് അതിൽ ഒരു ചുംബന രംഗം കൂടി വേണമെന്ന് എന്നോട് പറഞ്ഞത്. അക്കാര്യം നേരത്തേ പറഞ്ഞിരുന്നില്ല. സാധ്യമല്ലെന്ന് ഞാൻ പറഞ്ഞു. അപ്പോൾ ‘നിങ്ങൾ ഇത് മുസാഫിറിൽ ചെയ്തതാണല്ലോ' എന്ന ന്യായവാദം നിരത്താനാണ് നിർമ്മാതാക്കൾ ശ്രമിച്ചത്. ‘ഞാൻ അത് ചെയ്തിട്ടുണ്ട്. പക്ഷേ അതിനർഥം തുടർന്നും അങ്ങനെ ചെയ്യുമെന്നല്ലല്ലോ' എന്നായിരുന്നു എന്റെ മറുപടി. അത് കേട്ടപ്പോൾ അവർ ഇങ്ങനെയാണ് പറഞ്ഞത്: "നോക്കൂ, ഇത് ശ്രദ്ധാപൂർവം കൈകാര്യം ചെയ്യണം. നിങ്ങൾക്ക് പകരം വെയ്ക്കാൻ വേറെ ആളുണ്ടാവും എന്ന ഓർമ വേണം."
ഒരിക്കൽ ഒരു നടൻ തന്നെപ്പറ്റി മോശമായി പ്രചരിപ്പിച്ചതിനെ കുറിച്ചും സമീറ അഭിമുഖത്തിൽ വിവരിക്കുന്നുണ്ട്. "ബോറടിപ്പിക്കുന്ന", ഒരു തരത്തിലും "സമീപിക്കാൻ കഴിയാത്ത" നടിയാണ് താനെന്നാണ് അയാൾ പറഞ്ഞു നടന്നത്. ഒന്നിച്ചഭിനയിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അയാൾ പറഞ്ഞു. "സിനിമ മൊത്തം ഒരു പാമ്പും കോണിയും കളി പോലെയാണ്. പാമ്പുകളെ ചുറ്റിപ്പറ്റി എങ്ങനെ കറങ്ങാമെന്നും സ്വന്തം വഴി എങ്ങനെ കണ്ടെത്താമെന്നും നാം അറിഞ്ഞിരിക്കണം. ഷൂട്ടിങ്ങ് കഴിഞ്ഞാൽ പാർട്ടിക്കും ഹാങ്ങ് ഔട്ടിനുമൊന്നും താൻ നില്‌ക്കാറില്ല. വീട്ടിലേക്ക് മടങ്ങി ടിവി കാണും. അതാണ് പതിവ് എന്നും താരം വ്യക്തമാക്കുന്നു.
സോഷ്യലൈസ് ചെയ്യേണ്ടത് സിനിമയിൽ വളരെ അത്യാവശ്യമാണെന്ന് അഭിപ്രായപ്പെട്ട നടി അങ്ങിനെ ചെയ്യാതായാൽ ആരും അവസരങ്ങൾ തരില്ല എന്ന് തുറന്നടിച്ചു. താൻ സോഷ്യലൈസ് ചെയ്യുന്നതിൽ വളരെ പിന്നാക്കമാണ്. അതിന്റെ ദോഷഫലങ്ങളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്നും താരം പറഞ്ഞു.
ബോളിവുഡ് സിനിമ ലോകത്തെ പ്രമുഖ നടിയാണ് സമീറ റെഡ്ഢി. ഹിന്ദി ചിത്രങ്ങളിലൂടെയായിരുന്നു തുടക്കമെങ്കിലും സമീറ ശ്രദ്ധേയായത് തമിഴ് സിനിമകളിലൂടെയായിരുന്നു. സമീറ അഭിനയിച്ച തമിഴ് ചിത്രങ്ങളായിരുന്നു അവർക്ക് ഇന്ത്യ മുഴുവൻ പ്രശസ്തി നേടിക്കൊടുത്തത്. ദർന മന മന ഹേ (2003), മുസാഫിർ (2004), ജയ് ചിരഞ്ജീവ (2005), ടാക്സി നമ്പർ 9211 (2006), അശോക (2006), റേസ് (2008) എന്നിവയാണ് സമീറയുടെ ശ്രദ്ധേയ ചിത്രങ്ങൾ. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്ത ‘ഒരു നാൾ വരും' എന്ന ചിത്രത്തിലൂടെ മലയാളികൾക്കും പരിചിതയാണ് സമീറ റെഡ്ഡി.
വിവാഹത്തോടെ സിനിമാലോകത്തോട് സമീറ താൽകാലികമായി വിട പറഞ്ഞു. ഇപ്പോൾ താരം തന്റെ രണ്ട് മക്കൾക്കും ഭർത്താവിനുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്.