കോളിവുഡ് സൂപ്പർതാരം ചിയാൻ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രമായ സാമി സ്‌ക്വയറിന്റെ പുത്തൻ ട്രെയിലർ ഇപ്പോൾ യൂട്യൂബിൽ തരംഗമാവുകയാണ്. ചിത്രം അനൗൺസ് ചെയ്തിട്ട് ഒരു വർഷം പിന്നിട്ട ശേഷമാണ് പുത്തൻ ട്രെയിലർ ഇറങ്ങിയിരിക്കുന്നത്. ഇതുടെ വരെ 13 ലക്ഷത്തിലധികം ആളുകളാണ് ട്രെയിലർ കണ്ടത്. ആദ്യം പുറത്തിറങ്ങിയ സാമി സ്‌ക്വയറിന്റെ ട്രെയിലർ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

വിക്രമിന്റെ സൂപ്പർഹിറ്റ് ചിത്രമായ സാമിയുടെ രണ്ടാം ഭാഗമാണ് സാമി സ്‌ക്വയർ. 2003ലാണ് സാമി റിലീസ് ചെയ്തത്.ആദ്യ ഭാഗം ഒരുക്കിയ ഹരി തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഷിബു തമീൻസ് ആണ് നിർമ്മാണം. കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ പ്രഭു, ബോബി സിംഹ, ഐശ്വര്യ രാജേഷ്, ജോൺ വിജയ്, സൂരി തുടങ്ങി വൻതാരങ്ങളാണ് അണിനിരക്കുന്നത്.

ദേവി ശ്രീ പ്രസാദാണ് സംഗീതം നിർവ്വഹിക്കുന്നത്.സിനിമയിലെ വിക്രത്തിന്റെ ലുക്കും മറ്റും സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. ആദ്യ ചിത്രത്തെ വെല്ലുന്ന ആക്ഷൻ രംഗങ്ങളും ഡയലോഗുകളുമായിരിക്കും സാമി 2വിന്റെ പ്രത്യേകത.

 

<p