- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത്തിക്കര പക്കിയും കായംകുളം കൊച്ചുണ്ണിയും പിന്നെ റോഷൻ ആൻഡ്രൂസും; വി ചിഹ്നം കണ്ണുകളിലേക്ക് ചൂണ്ടി സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ വ്യത്യസ്ത ലുക്കുമായി മോഹൻലാലും നിവിൻ പോളിയും; മംഗലാപുരത്തെ ഷൂട്ടിംഗിനിടെ കിട്ടിയ ഇടവേള താരങ്ങൾ ആഘോഷമാക്കിയത് ഇങ്ങനെ
മംഗലാപുരം: ഇത്തിക്കരപക്കിയായുള്ള വേഷപകർച്ചയിലാണ് മോഹൻലാൽ. കായംകുളം കൊച്ചുണ്ണിയാണ് നവിൻ പോളി. കേരളം ചർച്ചയാക്കിയ മഹന്മാരായ കള്ളന്മാർ. ഇവർക്കൊപ്പമായിരുന്നു സമീർ ഹംസയുടെ പിറന്നാൾ ആഘോഷം. മംഗലുരുവിലെ ഹോട്ടലിൽ മോഹൻലാലും നിവൻ പോളിയും റോഷൻ ആൻഡ്രൂസും ഒത്തുകൂടി. തീർത്തും വ്യത്യസ്തമായി കേക്ക് മുറിച്ച് കൂട്ടുകാരൻ കണ്ണുകളിലുണ്ടെന്ന് കാട്ടി ആഘോഷം. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാക്കുന്നത് റോഷൻ ആൻഡ്രൂസാണ്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഇതിലാണ് ഇത്തിക്കരപക്കിയുടെ അതിഥി വേഷവുമായി മോഹൻലാൽ നിറയുന്നത്. ഇത്തിക്കരപക്കിക്ക് പുതിയ ലുക്കിലാണ് താരമെത്തുന്നത്. ഇതിനിടെയാണ് മോഹൻലാലിന്റെ കുടുംബ സുഹൃത്തായ സമീർ ഹംസയുടെ പിറന്നാൾ ആഘോഷത്തിന് മംഗലുരുവിലെ ഹോട്ടൽ വേദിയാകുന്നത്. ലാലും നിവിൻ പോളിയും റോഷൻ ആൻഡ്രൂസും പിന്നെ സമീർ ഹംസയും. കേക്ക് മുറിച്ചത് മോഹൻലാലാണ്. സൂപ്പർതാരം സമീറി
മംഗലാപുരം: ഇത്തിക്കരപക്കിയായുള്ള വേഷപകർച്ചയിലാണ് മോഹൻലാൽ. കായംകുളം കൊച്ചുണ്ണിയാണ് നവിൻ പോളി. കേരളം ചർച്ചയാക്കിയ മഹന്മാരായ കള്ളന്മാർ. ഇവർക്കൊപ്പമായിരുന്നു സമീർ ഹംസയുടെ പിറന്നാൾ ആഘോഷം. മംഗലുരുവിലെ ഹോട്ടലിൽ മോഹൻലാലും നിവൻ പോളിയും റോഷൻ ആൻഡ്രൂസും ഒത്തുകൂടി. തീർത്തും വ്യത്യസ്തമായി കേക്ക് മുറിച്ച് കൂട്ടുകാരൻ കണ്ണുകളിലുണ്ടെന്ന് കാട്ടി ആഘോഷം.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലെ കായംകുളം കൊച്ചുണ്ണിയെന്ന നന്മ നിറഞ്ഞ കള്ളന്റെ കഥ സിനിമയാക്കുന്നത് റോഷൻ ആൻഡ്രൂസാണ്. ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ ശ്രീ ഗോകുലം മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ഇതിലാണ് ഇത്തിക്കരപക്കിയുടെ അതിഥി വേഷവുമായി മോഹൻലാൽ നിറയുന്നത്. ഇത്തിക്കരപക്കിക്ക് പുതിയ ലുക്കിലാണ് താരമെത്തുന്നത്. ഇതിനിടെയാണ് മോഹൻലാലിന്റെ കുടുംബ സുഹൃത്തായ സമീർ ഹംസയുടെ പിറന്നാൾ ആഘോഷത്തിന് മംഗലുരുവിലെ ഹോട്ടൽ വേദിയാകുന്നത്.
ലാലും നിവിൻ പോളിയും റോഷൻ ആൻഡ്രൂസും പിന്നെ സമീർ ഹംസയും. കേക്ക് മുറിച്ചത് മോഹൻലാലാണ്. സൂപ്പർതാരം സമീറിന് അത് പകർന്ന് നൽകി. ഹാപ്പി ബെർത്തഡ് പറഞ്ഞ് നിവിൻ പോളിയും റോഷനും. അങ്ങനെ അടിപൊളിയായി പിറന്നാൾ ആഘോഷം. ഈ മാസം ആദ്യമാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കായംകുളം കൊച്ചുണ്ണി ടീമിനൊപ്പം മോഹൻലാൽ ചേർന്നത്. ശിവരാത്രി ദിവസമെത്തിയ മോഹൻലാലിനെ മധുരം നൽകി താരങ്ങളും അണിയറ പ്രവർത്തകരും ചേർന്ന് സ്വീകരിച്ചിരുന്നു. ഇത്തിക്കരപ്പക്കിയായുള്ള മോഹൻലാലിന്റെ ചിത്രങ്ങൾ ആവേശത്തോടെയാണ് ജനം സ്വീകരിച്ചത്. പിന്നീട് ഇത്തിക്കരപ്പക്കിയും കൊച്ചുണ്ണിയും നേർക്കുനേർ നിൽക്കുന്ന ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
'രോമാഞ്ചം ഉണ്ടാക്കുന്ന കൂട്ടുകെട്ട്' എന്ന അടിക്കുറിപ്പോടെയാണ് സിനിമയുടെ ഫേസ്‌ബുക്ക് പേജിലൂടെ ഇത്തിക്കരപ്പക്കിയും കൊച്ചുണ്ണിയും നേർക്കുനേർ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിലെത്തിയത്. ഇതേ പ്രതികരണം തന്നെയാണ് സമീർ ഹംസയുടെ പിറന്നാൾ ആഘോഷ ചിത്രത്തിനും സോഷ്യൽ മീഡയയിൽ നിന്ന് ലഭിക്കുന്നത്.