- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ ഇല്ലാത്ത സമയത്ത് ഫ്ളാറ്റിൽ അതിക്രമിച്ചു കയറി നടനായ ഭർത്താവും സഹോദരിയും മോഷണം നടത്തിയെന്ന് ആരോപണം; ഹരിത റെഡ്ഡിയുടെ പരാതിയിൽ തെലുങ്ക് നടൻ സമ്രാട്ട് റെഡ്ഡി അറസ്റ്റിൽ
ഹൈദരാബാദ്: ഫ്ളാറ്റിൽ അതിക്രമിച്ചു കടന്ന് മോഷണം നടത്തിയെന്ന ഭാര്യയുടെ പരാതിയിൽ തെലുങ്ക് നടൻ അറസ്റ്റിൽ. ഹരിത റെഡ്ഡിയുടെ പരാതിയിൽ ജി.വി എസ്. കൃഷ്ണ റെഡ്ഡി എന്ന സമ്രാട്ട് റെഡ്ഡിയാണ് അറസ്റ്റിലായത്. അതിക്രമിച്ചു കടക്കൽ, മോഷണം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും സിസിടിവി ക്യാമറകളും ഫർണ്ണിച്ചറുകളും നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്. ജനുവരി 13 മകരസംക്രാന്തി ദിനത്തിൽ അമ്മയെ കാണാൻ പോയ ഹരിത തിരിച്ചെത്തുമ്പോൾ മധാപൂരിലെ തന്റെ ഫ്ളാറ്റിൽ അതിക്രമിച്ചു കടന്ന നടൻ സിസിടിവി കാമറകൾ തകർക്കുകയും സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ മോഷ്ടിക്കുകയും ചെയ്തെന്നാണു ഹരിത നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഇതേതുടർന്ന് പൊലീസിൽ നൽകിയ പരാതിയിൽ കൂടുതൽ അന്വേഷണം നടക്കുകയും നടനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.ഇയാളുടെ സഹോദരി ഗോവയിൽ നിന്നെത്തിയാലുടൻ അവരുടേയും അറസ്റ്റ് രേഖപ്പെടുത്തും. അനുഷ്‌ക ഷെട്ടി നായികയായ പഞ
ഹൈദരാബാദ്: ഫ്ളാറ്റിൽ അതിക്രമിച്ചു കടന്ന് മോഷണം നടത്തിയെന്ന ഭാര്യയുടെ പരാതിയിൽ തെലുങ്ക് നടൻ അറസ്റ്റിൽ. ഹരിത റെഡ്ഡിയുടെ പരാതിയിൽ ജി.വി എസ്. കൃഷ്ണ റെഡ്ഡി എന്ന സമ്രാട്ട് റെഡ്ഡിയാണ് അറസ്റ്റിലായത്.
അതിക്രമിച്ചു കടക്കൽ, മോഷണം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് ഇയാൾക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.ഭാര്യയുടെ വീട്ടിൽ അതിക്രമിച്ചു കയറി സ്വർണ്ണാഭരണങ്ങൾ മോഷ്ടിക്കുകയും സിസിടിവി ക്യാമറകളും ഫർണ്ണിച്ചറുകളും നശിപ്പിക്കുകയും ചെയ്തെന്ന പരാതിയിലാണ് അറസ്റ്റ്.
ജനുവരി 13 മകരസംക്രാന്തി ദിനത്തിൽ അമ്മയെ കാണാൻ പോയ ഹരിത തിരിച്ചെത്തുമ്പോൾ മധാപൂരിലെ തന്റെ ഫ്ളാറ്റിൽ അതിക്രമിച്ചു കടന്ന നടൻ സിസിടിവി കാമറകൾ തകർക്കുകയും സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ മോഷ്ടിക്കുകയും ചെയ്തെന്നാണു ഹരിത നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഇതേതുടർന്ന് പൊലീസിൽ നൽകിയ പരാതിയിൽ കൂടുതൽ അന്വേഷണം നടക്കുകയും നടനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.ഇയാളുടെ സഹോദരി ഗോവയിൽ നിന്നെത്തിയാലുടൻ അവരുടേയും അറസ്റ്റ് രേഖപ്പെടുത്തും.
അനുഷ്‌ക ഷെട്ടി നായികയായ പഞ്ചാക്ഷരി(2010) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് സമ്രാട്ട് ശ്രദ്ധിക്കപ്പെടുന്നത്. പിന്നാലെ രാജ് തരുൺ നായകനായെത്തിയ കിട്ടു ഉന്നഡു ജാഗ്രത എന്ന ചിത്രത്തിലും മികച്ച വേഷം അവതരിപ്പിച്ചു. 2015ൽ സമ്രാട്ട് ഇന്റീരിയർ ഡിസൈനറായ ഹരിതയെ വിവാഹം ചെയ്തെങ്കിലും പിന്നീട് ഇരുവരും വേർപിരിയുകയായിരുന്നു.
2015 ലാണ് ഹരിതയുടെയും സമ്രാട്ടിന്റെയും വിവാഹം നടക്കുന്നത്. സ്ത്രീധനത്തിന്റെ പേരിൽ ഹരിതയെ ഉപദ്രവിച്ച കേസിൽ അടുത്തിടെയാണ് സമ്രാട്ടിന് കോടതി ജാമ്യം അനുവദിച്ചത്. സമ്രാട്ട് മയക്കുമരുന്നിന് അടിമയാണെന്നും, അയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നതായും ഹരിത ആരോപിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, താൻ സിനിമയിൽ അഭിനയിക്കരുതെന്ന അവരുടെ ആവശ്യത്തിന് വഴങ്ങാത്തതുകൊണ്ടാണ് ആരോപണങ്ങൾ ഉയർത്തുന്നതെന്നും നടൻ പറയുന്നു.