നിതാവേദിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ മെഡിക്കൽ സെന്റെറിൽ വെള്ളിയാഴ്ച നടന്ന രണ്ടാമത് രക്തദാന ക്യാമ്പ് രക്ഷാധികാരി ഡോ: മുഹമ്മദ് റഫീഖ് ഉത്ഘാടനം ചെയ്തു. രാവിലെ 7 മണി മുതൽ നടന്ന രക്തദാന ക്യാമ്പ് ഉച്ചയ്ക്ക് 1 മണിവരെ നീണ്ടു നിന്നു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള 125 ൽപ്പരംപ്പേർ ക്യാമ്പിൽ രക്തം ദാനം ചെയ്തു.

സാമൂഹ്യ പ്രവർത്തകനും അമേരിക്കൻ മിഷൻ ഹോസ്പിറ്റലിലെ ഡോക്ടറുമായ ബാബു രാമചന്ദ്രൻ ക്യാമ്പ് സന്ദർശിച്ചു. വനിതാവേദി പ്രസിടണ്ട് ഇൻഷ റിയാസ്, സിക്രട്ടറി നിർമ്മല ജേകബ്, ബീന ജിജോ, സിത്താമുരളീകൃഷ്ണൻ, ഗീത ബാലു, റീന ഷിറോസ് ലാൽ, സിമി ജോയ്, സന്ധ്യ അനൂപ്, എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.