പാർശ്വവൽക്കരിക്കപ്പെടുന്ന പട്ടിണിക്കാരുടെ ശബ്ദം അകത്തളങ്ങളിൽ തളയ്ക്കപ്പെടെണ്ടതല്ലെന്നും, അവനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്തപ്പെടെണ്ടവനാണെന്നും ഉള്ള ബോധത്തിൽ നിന്നും ജാതി,മത,ദേശ, ഭാഷ,ലിംഗ,രാഷ്ട്രീയ ഭേദങ്ങൾക്കപ്പുറം മാനവികതയാണ് മഹനീയം എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം സഹൃദയർ ഒത്തുകൂടി, ഒരു വേറിട്ട കൂട്ടായ്മയായ 'സാംസ' (സാംസ്‌കാരിക സമിതി) ക്ക് ബീജാവാപം നല്കിയിരിക്കുന്നു.

തികഞ്ഞ സുതാര്യതയും ജനാധിപത്യ ക്രമവുമാണ് ഈ കൂട്ടായ്മയുടെ പ്രയാണത്തിന്റെ ദിശാസൂചകം. തുറന്ന ചർച്ചകളും, ക്രിയാത്മക വിമർശ നങ്ങളും, സ്വയം വിമർശകനങ്ങളും, അനിവാര്യമായ തിരുത്തലുകളും ഒക്കെ കൂടി, പരമ്പരാഗത സംഘടനകളിൽ നിന്നും തികച്ചും വിഭിന്നമായ കാഴ്ചപ്പാടുകൾ ആയിരിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
ജനാധിപത്യം,സുതാര്യത,അർപ്പണബോധം,ഐക്യം സരവോപരി സഹജീവികളോട് കരുണ എന്നിവയാണ് ഈ കൂട്ടായ്മയുടെ അഞ്ചു മുദ്രാവാക്യങ്ങൾ.

'സാംസ'യുടെ വിശദ വിവരങ്ങൾക്ക് വിളിക്കുക:
36145882,39210553,39978676,36939280.