'സാംസ' യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വർണശാല 2016 ചിത്രകലാ പഠനക്കളരി കോൺകോർഡ് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നടന്നു. ദിവാനിയ ഗ്രൂപ്പ് ചെയർമാൻ ഡോ. മുഹമ്മദ് റഫീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രശസ്ത റഷ്യൻ ചിത്രകാരൻ വൈറ്റസ് ദത്തേർടാസിന്റെ നേതൃത്വത്തിൽ നടക്കുന്ന പഠനക്കളരിക്കു ആശംസകൾ അർപ്പിച്ചുകൊണ്ട് മലയാളത്തിന്റെ പ്രിയ സാഹിത്യകാരി സാറ ജോസഫ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡണ്ട് വർഗീസ് കാരക്കൽ, ഒഐസിസി പ്രസിഡണ്ട് രാജു കല്ലുംപുറം എന്നിവർ സംസാരിച്ചു. പ്രോഗ്രാം കൺവീനർ ഹംസ ചാവക്കാട് സ്വാഗതം ആശംസിച്ചു. സാംസ പ്രസിഡണ്ട് ശൈലെന്ദ്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സുനിൽ പാപ്പച്ചൻ, ഉപദേശകസമിതി സമിതി അംഗങ്ങൾ ആയ ബാബുരാജ്, മുരളീകൃഷ്ണൻ, എന്നിവർ സംസാരിച്ചു. പഠനക്കളരിയിലെ 130 ൽപ്പരം കുട്ടികളുടെ പ്രാതിനിധ്യം പരിപാടിയുടെ വമ്പിച്ച വിജയമായി വിലയിരുത്തി. പഠനക്കളരി 6 മാസം നീണ്ടു നിൽക്കും. സാംസ വനിതാവേദി ജോയിന്റ് കൺവീനർ നിഷ ബിനു നന്ദി പറഞ്ഞു.

കൂടാതെ 26ന് സാംസയുടെ നേതൃത്വത്തിൽ നടന്ന 67- ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങൾ കോൺകോർഡ് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നടന്നു. രാജ്യം ഗുരുതരമായ പ്രതിസന്ധികൾ നേരിടുന്ന വർത്തമാന കാലഘട്ടത്തിൽ മതം, ജാതി, വർഗ, വർണ്ണ ഭാഷ തുടങ്ങിയ എല്ലാ വിഭാഗീയ ചിന്തകളും മാറ്റിവച്ചു, നാനാത്വത്തിൽ ഏകത്വം എന്ന നമ്മുടെ പൈതൃകത്തിൽ മുറുകെപ്പിടിക്കാൻ ഓരോ ഭാരതീയനും കഴിയട്ടെ എന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന മുഴുവൻ ഭാരതീയർക്കും റിപ്പബ്ലിക് ദിന ആശംസകൾ അർപ്പിച്ചു കൊണ്ടും ഉള്ള സന്ദേശം യോഗത്തിൽ നൽകി. സാംസ ഉപദേശക സമിതി അംഗങ്ങൾ ആയ ബാബുരാജ്, മുരളീകൃഷ്ണൻ, ട്രഷറർ വത്സരാജ്, വനിതാവേദി കൺവീനർ ശീതൾ ഷിബുലാൽ എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ ദിവാനിയ ഗ്രൂപ്പ് പ്രോപ്പർട്ടി മാനേജർ ഷബാബ് മുഖ്യാതിഥി ആയി.