കേരള ചരിത്രത്തിൽ ഇന്നോളം ഉണ്ടായിട്ടില്ലാത്ത നാടിനെ നടുക്കിയ കൊല്ലം പറവൂർ പുറ്റിങ്ങൾ ക്ഷേത്രത്തിൽ നടന്ന വെടിക്കെട്ട് ദുരന്തത്തിൽ നാടിനോടൊപ്പം 'സാംസ' ബഹറിനും ദുഃഖത്തിൽ പങ്കു ചേരുന്നു. ദുരന്തങ്ങൾ വരുമ്പോൾ മാത്രം അതിനെക്കുറിച്ച് വേവലാതി പ്പെടുകയും, എല്ലാ നിയമങ്ങളും കാറ്റിൽ പറത്തുകയും ചെയ്യുന്ന രാ്ര്രഷ്ടീയ,ഉദ്യോഗസ്ഥ,മുതലാളിത്ത കൂട്ടുകെട്ടുകളുടെ ഇടപെടലുകൾ എതിർക്കപ്പെടെണ്ടാതാണ്, അതോടൊപ്പം മതിയായ സുരക്ഷാ സംവിധാനം ഉറപ്പു വരുത്താൻ, വേണ്ടി വന്നാൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും, ആരാധനാലയങ്ങളിൽ വെടിക്കെട്ട് വേണമോ എന്ന വിഷയം പൊതു ചർച്ചയ്ക്കു വിധേയമാക്കേണ്ടാതാണെന്നും, ഭാരവാഹികൾ പറഞ്ഞു. ദുരന്തങ്ങളിൽ രാഷ്ട്രീയ, വർഗ്ഗീയ മുതലെടുപ്പുകൾ നടക്കുമ്പോൾ പൊതു ജനം ജാഗ്രതയോടെ നേരിടേണ്ടതാണെന്നും കൂട്ടിച്ചേർത്തു.