ജിഷയുടെ ദാരുണമായ അന്ത്യത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ''സാംസ'' ദീപം തെളിയിച്ചു കൊണ്ട് ദുഃഖത്തിൽ പങ്കു ചേർന്നു. വെള്ളിയാഴ്ച കോൺകോർഡ് ഹോട്ടലിൽ വച്ച് നടന്ന ''വർണശാല'' ചിത്രരചന പഠനക്കളരിയിൽ പങ്കെടുത്ത, കുട്ടികളും, രക്ഷിതാക്കളും, സാംസ കുടുംബാംഗങ്ങളും പ്രതിഷേധ കൂട്ടായ്മയിൽ പങ്കുചേർന്നു. ജിഷയുടെ കൊലപാതകത്തിന് ഉത്തരവാദികൾ ആയവരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വന്നു പരമാവധി ശിക്ഷ നൽകണം എന്ന് കൂട്ടായ്മയിൽ ആവശ്യപ്പെട്ടു.