വൈവിധ്യമാർന്ന പരിപാടികളോടെ സാംസ കുടുംബ സംഗമം ജൂലായ് 29ന് വെള്ളിയാഴ്ച ഗലാലി ദനാ ഗാർഡനിൽ നടത്തപ്പെട്ടു. റെഡ്, ഗ്രീൻ, ബ്ലൂ, യെല്ലോ എന്നീ ഗ്രൂപ്പുകളായി മാർച്ച് ഫാസ്റ്റും തുടർന്ന് മുഖ്യാഥിതി ആയ സിഞ്ചു എക്‌സ്‌ചേഞ്ച് മാനേജിങ് ഡിരക്ടർ അലി ഹമദ് അബുൽ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ചെയ്ത് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർമാരായ വിനോദ്, ബീന ജോർജ് എന്നിവരോടൊപ്പം എന്റർറ്റൈന്മെന്റ് സെക്രടറി-ഹംസ ചാവക്കാട്, പ്രസിഡണ്ട് ശൈലേഷ്, സെക്രടറി-സുനിൽ പാപ്പച്ചൻ, ബാബു മാഹി, മുരളീകൃഷ്ണൻ, ആനിൽ വി.കെ.സതീഷ് പൂമാനക്കൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് ഗ്രൂപ്പ് അടിസ്ഥാനത്തിലും, വ്യക്തിഗതമായും, വിജയിച്ചവർക്കും, പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു. വനിതാ വിഭാഗത്തിലെ പ്രേമ ബാബുരാജ്, ശീതൾ ഷിബുലാൽ, സൗമ്യ രഞ്ജിത്ത്, സ്‌നേഹ, സന്ദ്യ എന്നിവർ നിയന്ത്രിച്ച സമ്മാനദാന ചടങ്ങിൽ ഗ്രൂപ്പ് വിജയിക്കുള്ള ട്രോഫി ലൈല മുഹമദ് റഫീക്ക് നൽകി. പരിപാടിയിൽ 150ൽ പരം പേർ പങ്കെടുത്തു.