സാംസ സാംസ്‌കാരിക സമിതി ഒന്നാം വാർഷിക ജനറൽബോഡി യോഗം വെള്ളിയാഴ്ച കോൺകോർഡ് ഹോട്ടലിൽ വച്ച് നടന്നു. പ്രസിഡണ്ട് ശൈലേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് സിക്രട്ടറി അനിൽ കുമാർ എ.വി. സ്വാഗതം പറഞ്ഞു. ഉപദേശകസമിതി അംഗം ബാബുരാജ് മാഹി ഉദ്ഘാടനം ചെയ്ത യോഗത്തിൽ 100ൽപ്പരം മെമ്പർമാർ പങ്കെടുത്തു. യോഗം 2016-2017 ലേക്കുള്ള എക്‌സിക്യൂട്ടിവ് കമ്മറ്റിയും ഭാരവാഹികളെയും തെരഞ്ഞെടുത്തു. തുടർന്ന് വിവിധ കലാപരിപാടികളും സ്‌നേഹവിരുന്നും ഒരുക്കി.
രക്ഷാധികാരി: ഡോ: മുഹമ്മദ് റഫീക്ക്, ഉപദേശകസമിതി: (ബാബുരാജ് മാഹി, മുരളീകൃഷ്ണൻ, ശങ്കരൻ പിള്ള).
പ്രസിടണ്ട്: വത്സരാജൻ
വൈസ് പ്രസിഡണ്ട്: സുനിൽ പാപ്പച്ചൻ
സെക്രട്ടറി: അനിൽകുമാർ എ.വി
ജോയിന്റ്‌സെക്രട്ടറി: ജിജോ ജോർജ്
ട്രഷറർ: സതീഷ് പൂമനക്കൽ,
എന്റർടയിന്മെന്റ് സിക്രട്ടറി: ഹംസ ചാവക്കാട്
മെമ്പർഷിപ്പ് സിക്രട്ടറി : സംഗീത്
ഐ.ടി. ഇൻചാർജ്: ഷിബുലാൽ
ചാരിറ്റി കോ-ഓർഡിനെറ്റർ: ഗണേശ്‌കുമാർ