സാംസയുടെ ഈ വർഷത്തെ ക്രിസ്തുമസ്സ്, 2017 പുതുവത്സര ആഘോഷ പരിപാടികൾ വൈവിധ്യമാർന്ന കലാ, സാംസ്‌കാരിക പരിപാടികളോടെ ഡിസംബർ 31 നു വൈകുന്നേരം 8 മണി മുതൽ മനാമ ടൈലോസ് ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു.

രാത്രി 9 മണിക്ക് നടക്കുന്ന സാംസകാരിക സദസ്സിൽ പ്രമുഖ വാഗ്മി സായെദ് റമദാൻ നദവി മുഖ്യ പ്രഭാഷണം നടത്തുന്നു. വിഷയം ' നവ മാദ്ധ്യമങ്ങളും പുതു തലമുറയും'' തുടർന്ന് ദീപ ജയചന്ദ്രൻ (അക്ഷരവേദി,ബഹ്റൈൻ) സംസാരിക്കും. ക്രിസ്തുമസ്സ്, പുതുവത്സര സന്ദേശം നല്കികികൊണ്ട് ജോർജ് വർഗീസ് (അക്ഷരവേദി ബഹ്റൈൻ) സംസാരിക്കും.

പരിപാടികളുടെ നടത്തിപ്പിനായി ഹംസ ചാവക്കാട് കവീനർ ആയിക്കൊണ്ട് വത്സരാജൻ, സുനിൽ പാപ്പച്ചൻ, അനിൽ കുമാർ എ.വി., വിനോദ് ഗുരുവായൂർ, സതീഷ് പൂമനക്കൽ, ജിജോ ജോർജ്, എന്നിവർ ഉൾപെട്ട വിപുലമായ കമറ്റി പ്രവർത്തിച്ചു വരുന്നു.