സാംസ ഒരുക്കുന്ന കുട്ടികൾക്കായുള്ള ചിത്രകല ക്യാമ്പും, മത്സരവും ഫെബ്രുവരി 10 ന് ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 5 മണിവരെ അദിലിയ HSBC ബാങ്കിന് മുൻവശം ഉള്ള ഔറ ആർട്‌സ് സെന്ററിൽ വച്ച് നടത്തുന്നു. 2016 ൽ അവസാനിച്ച ''വർണശാല'' ചിത്രകലാ കോഴ്‌സ് ഫിനാലെയും , 2017-18 വർഷത്തേക്കുള്ള സാംസ വനിതാവിഭാഗം കമ്മറ്റിയുടെ സ്ഥാനാ രോഹണവും , വർണോൽസവം 2017 വിജയികൽക്കയുള്ള സമ്മാനങ്ങളും, മത്സരാർത്ഥി കൾക്കുള്ള സർട്ടിഫിക്കറ്റും ഫെബ്രുവരി 17 ന് വെള്ളിയാഴ്ച ഗുദേബിയ സൗത്ത്പാർക്ക് റസ്റ്ററന്റിൽ വച്ച് നടക്കുന്ന കുടുംബ സംഗമത്തിൽ വച്ച് വിതരണം ചെയ്യും.

വൈകുന്നേരം 6 മുതൽ രാത്രി 10 മണിവരെ നടക്കുന്ന പരിപാടിയിലേക്ക് ഉള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതായിരിക്കും.ചിത്രരചന മത്സരം പ്രായവ്യത്യാസം അനുസരിച് 3 വിഭാഗങ്ങൾ ആയി തരം തിരിച്ചിട്ടുണ്ട്.4-7 വയസ്സ് കളറിങ് (ക്രയോൺ/വാട്ടർ കളർ)- മാതൃക തരുന്നതാണ്.

8-12 വയസ്സ്- പെൻസിൽ ഡ്രോയിങ്,പെയിന്റിങ്-(തീം ബെയിസ്സ്) ക്രയോൺ അനുവദനീയമൽ 13-15 വയസ്സ്- പെൻസിൽ ഡ്രോയിങ്,പെയിന്റിങ് (തീം ബെയിസ്സ്) ക്രയോൺ അനുവദനീയമൽ മത്സരവും, ക്യാമ്പും നയിക്കുന്നത് പ്രഗൽഭ ചിത്രകാരന്മാരായ ഹീര ജോസഫ്, രോഷിത് കോടിയേരി,രാജീവ് കണ്ണൂർ, കൃഷ്ണദാസ്.

രജിസ്ട്രറെഷൻ ആരംഭിച്ചു- email- samsabahrain@gmail.comവിശദ വിവരങ്ങൾക്ക്: 66399112, 39210553,33263030,33928813,34346538,39806291