സംസ'' സാംസ്‌കാരിക സമിതി രണ്ടാമത് വാർഷിക ജനറൽബോഡി യോഗം വെള്ളിയാഴ്ച സൗത്ത്പാർക്ക് റെസ്റ്റരന്റിൽ നടന്നു. കേരളത്തിന്റെ പ്രശസ്ഥ എഴുത്ത്കാരൻ പി.സുരേന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡണ്ട് വത്സരാജൻ അദ്ധ്യക്ഷം വഹിച്ചു.

സെക്രട്ടറി അനിൽകുമാർ,ട്രഷറർ സതീഷ് പൂമനക്കൽ എന്നിവർ റിപ്പോർടുകൾ അവതരിപ്പിച്ചു. 2017-18 വർഷത്തേക്കുള്ള 23 അംഗ പുതിയ നിർവാഹക സമിതിയെ യോഗം തിരെഞെടുത്തു. നന്ദി പ്രകാശനം ജിജോ ജോർജ് നിർവ്വഹിച്ചു. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. മെമ്പർമാരും കുടുംബാംഗങ്ങളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.