സാംസ'' സാംസ്‌കാരിക സമിതിയുടെ ക്രിസ്തുമസ്സ്, പുതുവത്സര ആഘോഷങ്ങൾ വൻ ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രെദ്ധേയമായി. ഹംസ ചാവക്കാട്, സുനിൽ പാപ്പച്ചൻ, സതീഷ് പൂമാനക്കൽ, വിനോദ് ഗുരുവായൂർ എന്നിവരുടെ നേതൃത്വത്തിൽ ഡിസംബർ 31ന് മനാമ ടൈലോസ് ഹോട്ടലിൽ വച്ച് നടന്ന പരിപാടികളിൽ സാംസയുടെ മെമ്പർമാരുടേയും അല്ലാത്തവരുടെയും, നിരവധി കലാ പരിപാടികൾ ഉണ്ടായിരുന്നു.

ക്രിസ്തുമസ്, പുതുവത്സര സന്ദേശം നൽകികൊണ്ട് അക്ഷരവേദി ബഹ്റൈൻ പ്രസിഡണ്ട് ജോർജ് വാഗ്ഗീസ് സംസാരിച്ചു. തുടർന്ന് നടന്ന സാംസ്‌കാരിക സദസ്സ് ''നവ മാദ്ധ്യമങ്ങളും പുത്തൻ തലമുറയും'' എന്ന വിഷയത്തെ ആധാരമാക്കി മുഖ്യ പ്രഭാഷണം നടത്തികൊണ്ട് സായിദ് റമദാൻ നദ് വി ഉദ്ഘാടനം ചെയ്തു. അക്ഷരവേദി സിക്രട്ടരി ദീപ ജചന്ദ്രൻ സംസാരിച്ചു.

പുത്തൻ തലമുറയുടെ അനിയത്രിതമായ ആധുനിക നവ മാദ്ധ്യമ പ്രയോഗം ജാഗ്രതയോടെ രക്ഷിതാക്കൾ കാണണം എന്നും, ചർച്ചകളുടെ പുതിയ കുടുംബാന്തരീക്ഷം കൊണ്ടുവന്നു, മൂകമായ ഇന്നത്തെ കുടുംബ പശ്ചാത്തലം മാറ്റിയെടുക്കണമെന്നും പ്രസംഗികർ ചൂണ്ടിക്കാട്ടി. ഉപദേശക സമിതി അംഗങ്ങൾ ആയ ബാബുരാജ് മാഹി, മുരളീകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

സെക്രട്ടറി അനിൽകുമാർ സ്വാഗതം ആശംസിക്കുകയും, പ്രസിഡണ്ട് വത്സരാജൻ അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു. പ്രോഗ്രാം കണവീനർ ഹംസ ചാവക്കാട് നന്ദി പ്രകാശിപ്പിച്ചു. ജീവകാരുണ്യ പ്രവർത്തനമായ ''സ്‌നേഹ സാന്ത്വനം'' ത്തിന്റെ ഭാഗമായി നിർധനരായ 3 പേർക്ക് തങ്ങളുടെ ഏറ്റവും അടുത്ത വിമാന താവളത്തിലേക്ക് വൺവെ വിമാന ടിക്കറ്റ് നൽകും എന്ന് സംഘാടകർ പ്രഖ്യാപിച്ചു. പുതുവത്സര ഭാഗ്യശാലിയായി തെരഞ്ഞെടുക്കപ്പെട്ട ശീ.നളിനാക്ഷന് മഹാറാണി ജൂവലറിയുടെ സഹായത്തോടെ ഒരു പവൻ സ്വർണ്ണ നാണയം കൈമാറി. ഗൾഫ് ദിവാനിയ ഹോട്ടെൽ മാനേജ്മന്റ് ഗ്രൂപ്പ്, ശ്രീ.അൻവർ മൊയ്ദീൻ എന്നിവർ നൽകിയ രണ്ടാം സമ്മാനവും, മറ്റു നിരവധി സമ്മാനങ്ങളും വിതരണം ചെയ്തു. സാംസ ഒരുക്കിയ പരിപാടിയിലും സ്‌നേഹവിരുന്നിലും 350ൽ പ്പരം പേർ പങ്കെടുത്തു.. 34214765/34346538/33263030/39210553/66399112