സാംസ- ബഹ്റൈന്റെ 46-ാമത് ദേശീയ ദിനവും 'ബാലവേദി'' ഉദ്ഘാടനവും ഡിസംബർ 16 ന് സൗത്ത്പാർക്ക് റസ്റ്റൊറന്റിൽ നടക്കും. വൈകുന്നേരം 7.30 ന് ആരംഭിക്കുന്ന പരിപാടികൾ പ്രശസ്ത മനഃശാസ്ത്രജ്ഞനും, എഴുത്തുകാരനും, പ്രാസംഗികനും, സാമുഹ്യപ്രവർത്തകനുമായ ഡോ.ജോണ് പനയ്ക്കൽ ഉത്ഘാടനം ചെയ്യും.

സംസ ബാലവേദിയുടെ സ്ഥാനാരോഹണവും ഡോ.ജോൺ പനയ്ക്കലിന്റെ സാന്നിദ്ധ്യത്തിൽ നടക്കും. ''സ്‌നേഹസാന്ത്വനം'' ജീവ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ''തെരുവോരങ്ങളിൽ കുഞ്ഞുടുപ്പു'' കേരളത്തിൽ പ്രകൃതിക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന മേഖലകളിലെ കുട്ടികൾക്കായ് വസ്ത്ര സമാഹരണം. കൂടാതെ സംസയിൽ മെമ്പർമാരാകാൻ ആഗ്രഹിക്കുന്നവർക്ക് മെമ്പർഷിപ്പ് കാമ്പയനിൽ പങ്കെടുത്തു കൊണ്ട് ഞങ്ങളുടെ ഭാഗമാകാം. വിശദ വിവരങ്ങൾക്ക് 39210553/33928813/39978676്എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

General Secretary
SAMSA (SAMskarika SAmithi)
Executive Committee
Contact Cell No. 39806291/39099148/34214765