സംസ ബഹ്റൈൻ ക്രിസ്തുമസ്സ് പുതുവൽസരാഘോഷവും 2018 ലേക്കുള്ള പുതിയ നിർവാഹകസമിതി സ്ഥാനാരോഹണവും ഡിസംബർ 31 സൗത്ത് പാർക്ക് റെസ്റ്റരന്റിൽ വെച്ച് നടന്നു. ഡോ.മുഹമ്മദ് റഫീക്ക് -രക്ഷാധികാരി, ബാബുരാജ് മാഹി, മ്രുരളികൃഷ്ണൻ, . ഹംസ ചാവക്കാട്- ഉപദേശകസമിതി അംഗങ്ങൾ.

പ്രസിഡണ്ട്- വൽസരാജൻ.കെ. വൈസ്- പ്രസിഡണ്ട് -സുനിൽ പാപ്പച്ചൻ, സിത്താര മുരളികൃഷ്ണൻ, ജനറൽസെക്രട്ടറി -അനിൽകുമാർ എ.വി., ജോ.സിക്രട്ടറി .ബാബു.സി.കെ, റിയാസ് ഖാൻ, ട്രഷറർ- ജിജി ജോർജ്, എന്റർടയിന്മെന്റ് സിക്രട്ടറി-സതീഷ് പൂമാനക്കൽ, മെമ്പര്ഷിപ്പ് സിക്രട്ടറി-വിനോദ് ഗുരുവായൂർ, സാഹിത്യ വിഭാഗം കണ്വീനർ.ബബീഷ് കുറ്റിയിൽ, ചാരിറ്റി കണ്വീനർ ,ഗണേശ്‌കുമാർ, എന്നിവർ ഭാരവാഹികൾ ആയി അധികാരമേറ്റു.

തുടർന്ന് നിരവധി കലാപരിപാടികൾ സംസ അംഗങ്ങളും, കുടുംബാംഗങ്ങളും അവതരിപ്പിച്ചു. ''സുവർണ ജ്യോതിഷ'' എന്ന പേരിൽ ബൈബിൾ കഥയുടെ രംഗ ആവിഷ്‌കാരം ശ്രീ.സുനിൽ പാപ്പച്ചൻ രചനയും സംവിധാനവും നിർവ്വഹിച്ചുകൊണ്ട് വനിതാ വിഭാഗവും, കുട്ടികളുടെ വിഭാഗവും അവതരിപ്പിച്ചത് ഏറെ പ്രശംസ പിടിച്ചുപറ്റി. സംസയുടെ വരുന്ന 6 മാസത്തെ കർമ പരിപാടികൾ ഭാരവാഹികൾ പ്രഖ്യാപിച്ചു. സ്‌നേഹവിരുന്നിലും സംഗമത്തിലും നിരവധിപ്പേർ പങ്കെടുത്തു. ആകർഷകമായ നിരവധി പുതുവത്സര സമ്മാനങ്ങളും നൽകി.