സാംസയുടെ വനിതാവേദി സ്ഥാനാരോഹണവും, ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷവും കോൺകോർഡ് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നടത്തി. പ്രോഗ്രാം കൺവീനർ ബാബുരാജൻ സ്വാഗതവും സാംസ പ്രസിഡണ്ട് ശൈലേന്ദ്രൻ അദ്ധ്യക്ഷനുമായ ചടങ്ങിൽ വനിതാവേദി ഉദ്ഘാടനം ദിവാനിയ ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ മുഹമ്മദ് റഫീഖിന്റെ സാന്നിദ്ധ്യത്തിൽ എഴുത്തുകാരി ശ്രീദേവി എം.മേനോൻ നിർവഹിച്ചു.

വനിതാവേദി ഭാരവാഹികൾ ആയി ജനറൽ കോർഡിനേറ്റർ പ്രേമ ബാബുരാജ്, കൺവീനർ ശീതൾ ഷിബുലാൽ, ജോയിന്റ് കൺവീനർ നിഷ ബിനു സെക്രട്ടറി ഷൈന സതീഷ്‌കുമാർ, ജോയിന്റ് സെക്രട്ടറി സൗമ്യ രഞ്ജിത്ത് ഉൾപ്പെടെ 23 അംഗ കമ്മറ്റി നിലവിൽ വന്നു.

തുടർന്ന് നടന്ന സാംസ്‌കാരിക സദസ് സുധീഷ് രാഘവൻ ഉദ്ഘാടനം ചെയ്തു. ഇ.എ. സലിം, വത്സരാജൻ എന്നിവർ സംസാരിച്ചു. നന്ദി പ്രകാശനം വനിതാവേദി സെക്രടറി ഷൈന സതീഷ്‌കുമാർ നടത്തി. തുടർന്ന് വിവിധ കലാപരിപാടികളും, അത്താഴ വിരുന്നും നൽകി. പരിപാടിയിൽ സാംസ മെമ്പർമാരും കുടുംബാങ്ങളും ഉൾപ്പെടെ 350 പേരോളം പങ്കെടുത്തു.