മനാമ: 'സാംസ'' സമൂഹ നോമ്പുതുറ ഗൾഫ് ദിവാനിയ ഹോട്ടൽ മാനേജ്മന്റ് കമ്പനിയുടെ സഹകരണത്തോടെ വെള്ളിയാഴ്ച കോൺകോർഡ് ഹോട്ടലിൽ വച്ച് നടന്നു. ജീവിതത്തിന്റെ നാനാതുറകളിലെ 350 ൽപ്പരം പേർ പങ്കെടുത്ത പരിപാടിയിൽ റമദാൻ സന്ദേശം നൽകിക്കൊണ്ട് അബ്ദുറസാഖ് നജവി സംസാരിച്ചു. സാംസ പ്രസിടണ്ട് ശൈലേഷ് സ്വാഗതം പറഞ്ഞു. ഗൾഫ് ദിവനിയ ഗ്രൂപ്പ് ചെയർമാൻ ഡോ.മുഹമ്മദ് രഫീഖ്, യു.എ.ഇ എക്‌സ്‌ചേഞ്ച് കൺട്രി മാനേജർ വിനീത് ,ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ഡോ: സുജോയ്(ആസ്റ്റർ മെഡിക്കൽ സെന്റെർ) പൊതുപ്രവത്തകർ ആയ, കെ.ടി.സലിം, അജയ് കൃഷ്ണൻ,രാമത്ത് ഹരിദാസ്, എ.എ.ബക്കർ എന്നിവർ പങ്കെടുത്ത പരിപാടിക്ക്, ബാബുരാജ് മാഹി, ഹംസ ചാവക്കാട് എന്നിവർ നേതൃത്വം നൽകി.