മനാമ: സാംസ ഈദ് ഓണം ശ്രാവണപ്പുലരി 2016 വൈവിദ്ധ്യമാർന്ന പരിപാടികളോടെ ആദാരി പാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അത്തപൂക്കളത്തോട് തുടങ്ങി, സാംസ്‌കാരിക ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറി. പ്രശസ്ത പിന്നണിഗായകനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ പെർമോമൻസ് ആർട്ട് പ്രിൻസിപ്പലുമായ അമ്പിളി കുട്ടൻ ഭദ്രദീപം കൊളുത്തി കൊണ്ട് ഉൽഘാടനം ചെയ്യുകയും ഓണം ഈദ് സന്ദേശം നൽകുകയും ചെയ്തു .

ബഹറിൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണപ്പിള്ള, സെക്രട്ടറി എൻ.കെ വീരമണി ചന്ദ്രബോസ്, ബാബുരാജ് മാഹി, വിശ്വകല പ്രസിഡണ്ട് പ്രദീപ് കുമാർ, സുനിൽ പാപ്പച്ചൻ എ ന്നി വ ർ സംസാരിച്ചു. സെക്രട്ടറി അനിൽകുമാർ സ്വാഗതം ആശംസിക്കുകയും പ്രസിഡണ്ട് വത്സരാജ് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. ഹംസ ചാവക്കാട്, സതീഷ് പൂമാനക്കൽ, ഗണേശ് കുമാർ, മോഹനൻ, ജിജോ ജോർജ്, വിനോദ,് മനീഷ്, സംഗീത്, അനിൽ യു. കെ, സാംദി, രാജൻ, ഷിബുലാൽ, പ്രേമ ബാബുരാജ്, ബീന ജോർജ്, എന്നിവർ നേതൃത്വം നൽകുകയും ചെയ്തു. വിഭവ സമൃദ്ധമായ സദ്യയും, മാവേലിയും പരിപാടിക്ക് നല്ല കൊഴുപ്പേകി. 600ൽ പരം പേർ പങ്കെടുത്തു.