ബഹറിൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 16 ന് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോൺകോർഡ് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നടത്തും. 

ശിഫഅൽജസീറ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയാണ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

രണ്ടു ലേബർ ക്യാമ്പുകളിൽ നിന്നും 100 തൊഴിലാളികളും കൂടാതെ സാംസയുടെ മെമ്പർമാരും, കുടുംബാംഗങ്ങളും, അഭ്യുദയകാംക്ഷികളും ക്യാമ്പിൽ പങ്കാളികൾ ആകും. ക്യാമ്പിൽ ആയുർവേദ ഡോക്ടറുടെ സേവനവും ലഭ്യമായിരിക്കും.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 39978676/39210553/35189361/33263030.