- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്‌കൃതി ബഹ്റിന്റെ സേവാ പ്രവർത്തനങ്ങളിൽ മറ്റൊരു പൊൻ തൂവൽ കൂടി; പാലക്കാട് സ്വദേശിക്ക് നാടണയാം
കഴിഞ്ഞ മുപ്പത്തിയഞ്ചു വർഷമായി നാട്ടിൽ പോകുവാൻ ആകാതെ ബഹറിനിൽ കുടുങ്ങിക്കിടന്ന പാലക്കാട് സ്വദേശി ബാലകൃഷ്ണന് നാട്ടിലേക്കു മടങ്ങുവാനുള്ള വഴി തെളിയുന്നു. സംസ്‌കൃതി ബഹറിൻ ഭാരവാഹികൾ ബാലകൃഷ്ണന്റെ ദയനീയാവസ്ഥ മനസ്സിലാക്കുകയും അവർ അത് ബഹ്റൈനിലെ ഇന്ത്യൻ എംബസി , ഇമിഗ്രേഷൻ വിഭാഗം, ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി കെ മുരളീധരൻ എന്നിവരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തതിന്റെ ഫലമായാണ് അദ്ദേഹത്തിന് യാത്രനുമതിയും മറ്റു രേഖകളും ലഭിച്ചത് .
ഈ രേഖകൾ സംസ്‌കൃതി പ്രസിഡണ്ട് പ്രവീൺ നായർ ബാലകൃഷ്ണന് കൈമാറി . ഈ ഉദ്യമത്തിൽ മുഖ്യ പങ്ക് വഹിച്ചത് സംസ്‌കൃതി ബഹ്റൈൻ ശബരീശ്വരം വിഭാഗ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം അനിൽ മടപള്ളിയായിരുന്നു.
ബാലകൃഷ്ണന്റെ ദയനീയാവസ്ഥ അറിഞ്ഞ പല സുമനസുകളും സഹായങ്ങളുമായി മുന്നോട്ട് വന്നിരുന്നു . പാലക്കാട് ആര്ട്ട് ആൻഡ് കൾച്ചറൽ തീയേറ്റർ (PAACT ) അദ്ദേഹത്തിനുള്ള യാത്ര ടിക്കറ്റ് സംഭാവന ചെയ്തു .തന്റെ തിരിച്ചുപോക്കിനു സഹായിച്ച എല്ലാവരോടുമുള്ള നന്ദി ബാലകൃഷ്ണൻ അറിയിച്ചു.