- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
സംസ്‌കൃതി ചെറുകഥാ പുരസ്‌കാരം എം. ഫൈസലിന്
ദോഹ: പ്രശസ്ത സാഹിത്യകാരൻ സി.വി. ശ്രീരാമന്റെ സ്മരണാർഥം ഖത്തറിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഏർപ്പെടുത്തിയ ചെറുകഥാ പുരസ്‌കാരം (50,000 രൂപ) സൗദി അറേബ്യയിലെ പ്രവാസി കഥാകൃത്തായ എം. ഫൈസലിന്. ഗുരുവായൂർ സ്വദേശിയായ ഫൈസൽ രചിച്ച 'സങ്കട്‌മോചൻ എന്ന ചെറുകഥയാണ് പുരസ്‌കാരത്തിന് അർഹമായത്. ചെറുകഥയ്ക്ക് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരത്തുകയാണിത്.
ദോഹ: പ്രശസ്ത സാഹിത്യകാരൻ സി.വി. ശ്രീരാമന്റെ സ്മരണാർഥം ഖത്തറിലെ സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഏർപ്പെടുത്തിയ ചെറുകഥാ പുരസ്‌കാരം (50,000 രൂപ) സൗദി അറേബ്യയിലെ പ്രവാസി കഥാകൃത്തായ എം. ഫൈസലിന്. ഗുരുവായൂർ സ്വദേശിയായ ഫൈസൽ രചിച്ച 'സങ്കട്‌മോചൻ എന്ന ചെറുകഥയാണ് പുരസ്‌കാരത്തിന് അർഹമായത്. ചെറുകഥയ്ക്ക് നൽകുന്ന ഏറ്റവും ഉയർന്ന പുരസ്‌കാരത്തുകയാണിത്. റിയാദ് യാര ഇന്റർനാഷനൽ സ്‌കൂളിൽ സാമൂഹിക ശാസ്ത്ര വകുപ്പു മേധാവിയാണു ഫൈസൽ. പാവമൂസ (നോവൽ), ദേഹവിരുന്ന് (കഥകൾ), ദേശാന്തര കവിതകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചെറുകഥാ വിഭാഗത്തിലായിരുന്നു ഈ വർഷത്തെ മൽസരം. ജിസിസി രാജ്യങ്ങളിലെ പ്രവാസി എഴുത്തുകാരിൽനിന്നാണ് രചനകൾ ക്ഷണിച്ചത്. അൻപതിലേറെ ചെറുകഥകൾ ലഭിച്ചെന്നും ഇതിൽ 27 എണ്ണവും ഖത്തറിൽനിന്നായിരുന്നെന്നും അവാർഡ് കമ്മിറ്റി ചെയർമാൻ സമീർ സിദ്ദീഖ്, ജനറൽ കൺവീനർ ഇ.എം. സുധീർ എന്നിവർ പറഞ്ഞു. ഇതു ഷോർട്ട്‌ലിസ്റ്റ് ചെയ്തു മുപ്പത് കഥകളാണ് ജൂറിക്ക് അയച്ചുകൊടുത്തത്. നടനും എഴുത്തുകാരനുമായ വി. കെ. ശ്രീരാമൻ ചെയർമാനും ഗാനരചയിതാവ് റഫീഖ് അഹമ്മദ്, തിരക്കഥാകൃത്ത് കെ.എ. മോഹൻദാസ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.
31ന് വൈകിട്ട് അഞ്ചിന് ഐസിസി അശോക ഹാളിൽ നടക്കുന്ന സംസ്‌കൃതി കേരളോൽസവത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്നു സംസ്‌കൃതി ജനറൽ സെക്രട്ടറി കെ. കെ. ശങ്കരൻ, വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി എന്നിവർ പറഞ്ഞു. നടൻ വി.കെ. ശ്രീരാമനാണു മുഖ്യാതിഥി. ഇതിനൊപ്പം ഭരതനാട്യം, മോഹനിയാട്ടം, നാടോടിനൃത്തം, ഒപ്പന, മിമിക്രി തുടങ്ങിയ കലാപരിപാടികൾക്കൊപ്പം 'കനലുകൾ എന്ന പേരിൽ രചനാവിഷ്‌കാരവും നടക്കും.



