ദോഹ: ദീർഘകാലത്തെ പ്രവാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ക്‌ളീറ്റസ് ആൽഫ്രഡ് (അബുഹമൂർ യൂണിറ്റ് സിക്രട്ടറി), ഉഷ ക്‌ളീറ്റസ്, ജയപ്രകാശ്, ഉഷ ജയപ്രകാശ്, അബ്ദുൾ അസീസ്, ബാലൻ എന്നീ അംഗങ്ങൾക്ക് സംസ്‌കൃതി യാത്രയയപ്പ് നൽകി. സംസ്‌കൃതി ജനറൽ സിക്രട്ടറി കെ. കെ. ശങ്കരൻ, പ്രസിഡന്റ് എ. കെ. ജലീൽ, വനിതാവേദി പ്രസിഡന്റ് പ്രഭ മധുസൂദനൻ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രമോദ് ചന്ദ്രൻ, സുനിൽ കുമാർ കൊല്ലം, പി. എൻ ബാബുരാജൻ, വിജയകുമാർ, അഹമ്മദ്കുട്ടി, സംസ്‌കൃതി സെക്രട്ടറി ഗോപാലകൃഷ്ണൻ, സുഹാസ് പാറക്കണ്ടി തുടങ്ങിയവർ സംസാരിച്ചു.