ദോഹ: സംസ്‌കൃതി വക്ര യൂണിറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് പി. രാജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ.കെ. ജലീൽ ഉദ്ഘാടനം ചെയ്തു. വക്ര യൂണിറ്റ് സെക്രട്ടറി എസ്. പ്രദീപ്കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഷിഹാബ് തൂണേരി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്‌കൃതി സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, വനിതാവേദി അദ്ധ്യക്ഷ പ്രഭ മധുസൂദനൻ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ഷംസീർ അരിക്കുളം, ബിനോയ് എബ്രാഹാം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കെ.കെ. യൂസഫ് നന്ദി രേഖപ്പെടുത്തി.