ദോഹ: കാവാലം നാരായണപണിക്കരുടെ നിര്യാണത്തിൽ അനുശോചിച്ച് കൊണ്ട് 'സംസ്‌കൃതി' അനുസ്മരണ യോഗം സംഘടിപ്പിച്ചു. യതീന്ദ്രൻ മാസ്റ്റർ കാവാലത്തെ അനുസ്മരിച്ച് സംസാരിച്ചു. രാംകുമാർ, ഝാൻസി ജനാർദ്ദനൻ എന്നിവർ കാവാലത്തിന്റെ ഗാനങ്ങൾ അവതരിപ്പിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ.കെ ജലീൽ അദ്ധ്യക്ഷത വഹിച്ചു. സംസ്‌കൃതി വൈസ് പ്രസിഡന്റ് സന്തോഷ് തൂണേരി, ട്രഷറർ ശിവാനന്ദൻ വൈലൂർ, ബിജു പി മംഗലം എന്നിവർ സംസാരിച്ചു.