- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
'സംസ്‌കൃതി - സി. വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം 2016': രചനകൾ ക്ഷണിക്കുന്നു
ദോഹ: യശ:ശരീരനായ സാഹിത്യകാരൻ സി. വി. ശ്രീരാമന്റെ സ്മരണാർത്ഥം സംസ്‌കൃതി സംഘടിപ്പിക്കുന്ന 'സംസ്‌കൃതി - സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം 2016' നുള്ള രചനകൾ ക്ഷണിക്കുന്നു. ചെറുകഥാ വിഭാഗത്തിലാണ് മത്സരം. ജി. സി. സി രാജ്യങ്ങളിൽ താമസക്കാരായ 18 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസി മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കും പുരസ്‌കാരത്തിന് പരിഗണിക്കുക. 50000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്‌കാരം. കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാർ ഉൾക്കൊള്ളുന്ന ജൂറിയായിരിക്കും അവാർഡ് നിർണ്ണയിക്കുക. രചനകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 2016 സെപ്റ്റംബർ 15 ആയിരിക്കും. രചനകൾ തപാൽ മാർഗ്ഗം Sanskriti - C. V. Sreeraman Literary Award, PO Box: 23671, Doha - Qatar എന്ന വിലാസത്തിലോ cvsaward@sanskritiqatar.com, cvsaward@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്. ഒക്ടോബർ മാസത്തിൽ പുരസ്‌കാര പ്രഖ്യാപനം ഉണ്ടാകുന്നതാണ്. കൂടുതൽ വിവരങ്ങൾ +97455859609, +97455451319 എന്നി ന
ദോഹ: യശ:ശരീരനായ സാഹിത്യകാരൻ സി. വി. ശ്രീരാമന്റെ സ്മരണാർത്ഥം സംസ്‌കൃതി സംഘടിപ്പിക്കുന്ന 'സംസ്‌കൃതി - സി. വി. ശ്രീരാമൻ സാഹിത്യ പുരസ്‌കാരം 2016' നുള്ള രചനകൾ ക്ഷണിക്കുന്നു. ചെറുകഥാ വിഭാഗത്തിലാണ് മത്സരം. ജി. സി. സി രാജ്യങ്ങളിൽ താമസക്കാരായ 18 വയസ്സിന് മുകളിൽ പ്രായമുള്ള പ്രവാസി മലയാളികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളായിരിക്കും പുരസ്‌കാരത്തിന് പരിഗണിക്കുക. 50000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്‌കാരം. കേരളത്തിലെ പ്രശസ്ത സാഹിത്യകാരന്മാർ ഉൾക്കൊള്ളുന്ന ജൂറിയായിരിക്കും അവാർഡ് നിർണ്ണയിക്കുക. രചനകൾ സ്വീകരിക്കുന്ന അവസാന തീയ്യതി 2016 സെപ്റ്റംബർ 15 ആയിരിക്കും. രചനകൾ തപാൽ മാർഗ്ഗം Sanskriti - C. V. Sreeraman Literary Award, PO Box: 23671, Doha - Qatar എന്ന വിലാസത്തിലോ cvsaward@sanskritiqatar.com, cvsaward@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്. ഒക്ടോബർ മാസത്തിൽ പുരസ്‌കാര പ്രഖ്യാപനം ഉണ്ടാകുന്നതാണ്. കൂടുതൽ വിവരങ്ങൾ +97455859609, +97455451319 എന്നി നമ്പറുകളിൽ ലഭ്യമാണ്.