ദോഹ: സിപിഐ (എം) സംസ്ഥാന സെക്രട്ടേറിറ്റംഗവും, ദേശാഭിമാനി മുൻ ചീഫ് എഡിറ്ററുമായിരുന്ന വി വി ദക്ഷിണാമൂർത്തിയുടെ നിര്യാണത്തിൽ സംസ്‌കൃതി അനുശോചിച്ചു. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വളർന്നു വന്ന അദ്ദേഹം ദീർഘകാലം അദ്ധ്യാപകനായിരുന്നു. തോട്ടം തൊഴിലാളികൾ, ചെത്തു തൊഴിലാളികൾ, ദേവസ്വം ജീവനക്കാർ തുടങ്ങി വൈവിധ്യമാർന്ന തൊഴിലാളി സംഘടനകളുടെ നേതൃനിരയിൽ തിളങ്ങി. പത്രമാനേജ്‌മെന്റ് രംഗത്തും, പത്രാധിപരായും, പ്രഭാഷകനായും നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സംസ്‌കൃതിയുടെ വിവിധ വേദികളിൽ പ്രഭാഷണം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിക്കുന്നതായി സംസ്‌കൃതി പ്രസിഡന്റ് എ.കെ ജലീൽ, ജനറൽ സെക്രട്ടറി കെ. കെ ശങ്കരൻ എന്നിവർ അറിയിച്ചു.