ദോഹ: അന്തരിച്ച സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയേറ്റംഗവും, ദേശാഭിമാനി മുൻ പത്രാധിപരുമായിരുന്ന വി വി ദക്ഷിണാമൂർത്തിയുടെ നിര്യാണത്തിൽ സംസ്‌കൃതി അനുശോചനയോഗം നടത്തി. കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം സുഹാസ് പാറക്കണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. സംസ്‌കൃതി പ്രസിഡന്റ് എ കെ ജലീൽ, ജനറൽ സെക്രട്ടറി കെ കെ ശങ്കരൻ, വൈസ് പ്രസിഡന്റ് എം ടി മുഹമ്മദാലി, സെക്രട്ടറി ഗോപാലകൃഷ്ണൻ അരിച്ചാലിൽ, ട്രഷറർ ശിവാനന്ദൻ വൈലൂർ, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗങ്ങളായ ഇ എം സുധീർ, ഷംസീർ അരിക്കുളം എന്നിവർ സംസാരിച്ചു.