മനാമ: സമസ്ത ബഹ്‌റൈൻ മനാമയിലെ കേന്ദ്ര ആസ്ഥാനത്ത് ബഹ്‌റൈൻ നാഷണൽ ഡെ ആഘോഷ സംഗമം സംഘടിപ്പിച്ചു.സ്വദേശികളെ പോലെ തന്നെ വിദേശികളെയും പരിഗണിക്കുന്ന ബഹ്‌റൈനെയും രാഷ്ട്ര നേതാക്കളെയും സംഗമം പ്രകീർത്തിച്ചു.ചടങ്ങ് ഹംസ അൻവരി മോളൂർ ഉദ്ഘാടനം ചെയ്തു.

ആക്ടിങ് സെക്രട്ടറി ഖാസിം റഹ് മാനി പടിഞ്ഞാറത്തറ അദ്ധ്യക്ഷതവഹിച്ചു.
ഹാഫിസ് ശറഫുദ്ധീൻ മൗലവി ഖിറാഅത്ത് നടത്തി,സൂപ്പി മുസ്ലിയാർ, ശഹീർ കാട്ടാന്പള്ളി, ഹനീഫ ആറ്റൂർ, മജീദ് ചോലക്കോട്, ഉബൈദുല്ല റഹ് മാനി, അബ്ദുൽ വഹീദ്, അബ്ദുൽ ഹമീദ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.നിഷാദ് വയനാട്, ജസീർ ബ്‌നു നസീർ വാരം എന്നിവർ ഗാനാലാപനം നടത്തി.കോവിഡ് പ്രോട്ടോക്കാൾ പാലിച്ച് പ്രധാന ഭാരവാഹികളും ഭാരവാഹികളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തിരുന്നത്.