- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമസ്ത ബഹ്‌റൈൻ കലണ്ടർ പുറത്തിറങ്ങി; കോപ്പികൾ സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാനത്തും ഏരിയാ കേന്ദ്രങ്ങളിലും മദ്‌റസകളിലും ലഭ്യം
മനാമ: സമസ്ത ബഹ്‌റൈൻ കമ്മറ്റി പ്രസിദ്ധീകരിച്ച 2021 വർഷത്തെ കലണ്ടർ പുറത്തിറങ്ങി .മനാമയിൽ നടന്ന ചടങ്ങിൽ കാപിറ്റൽ കമ്യൂണിറ്റി സെന്റർ ചെയർമാനും മുൻ എംപിയുമായ അഹ് മദ് അബ്ദുൽ വാഹിദ് അൽ ഖറാത്ത കലണ്ടർ പ്രകാശനം നിർവ്വഹിച്ചു.
ചടങ്ങിൽ സമസ്ത ബഹ്‌റൈൻ കേന്ദ്ര-ഏരിയാ ഭാരവാഹികൾ, ജംഇയ്യത്തുൽ മുഅല്ലമീൻ, എസ്.കെ.എസ് എസ് എഫ്, സ്‌പോൺസർ ചെയ്ത ഷിഫാ അൽ ജസീറ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.
ബഹ്‌റൈൻ നമസ്‌കാര സമയം, അവധി ദിനങ്ങൾ, ബഹ്‌റൈനിലെ മദ്‌റസാ വിവരങ്ങൾ, വിശേഷദിവസങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സുപ്രധാന വിവരങ്ങൾ ഉൾക്കൊള്ളിച്ച ബഹുവർണ്ണ കലണ്ടർ മനാമ ഗോൾഡ്‌സിറ്റിയിലെ സമസ്ത ബഹ്‌റൈൻ കേന്ദ്ര ആസ്ഥാനത്തും ഏരിയാ കേന്ദ്രങ്ങളിലും സമസ്ത മദ്‌റസകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്- +973 3433 2269.
Next Story