മനാമ: കോവിഡ് കാലത്തെ സേവനം മാനിച്ച് ബഹ്‌റൈൻ ഭരണകൂടം നൽകിയ ഉപഹാരം സമസ്ത ബഹ്‌റൈൻ ഏറ്റുവാങ്ങി.കഴിഞ്ഞ ദിവസം കാപിറ്റൽ ഗവർണറേറ്റ് സംഘടിപ്പിച്ച ചടങ്ങിലാണ് സമസ്ത ബഹ്‌റൈൻ ഘടകത്തെ ഉപഹാരം നൽകി ആദരിച്ചത്.

ബഹ്‌റൈനിൽ കോവിഡ് രൂക്ഷമായ സമയത്ത് വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് വിഖായ വളണ്ടിയർ ടീമിനെ ഉപയോഗപ്പെടുത്തി സമസ്ത നടത്തിയ ഭക്ഷ്യകിററ് വിതരണമുൾപ്പെടെയുള്ള സേവനപ്രവർത്തനങ്ങൾ പരിഗണിച്ചായിരുന്നു ആദരം എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ബഹ്‌റൈനിലെ
പ്രമുഖ പ്രവാസി സംഘടനാ പ്രതിനിധികളും മറ്റു പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ കാപിറ്റൽ ഗവർണർ ശൈഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ ആൽ ഖലീഫയിൽനിന്ന് സമസ്ത ബഹ്‌റൈൻ ഓർഗ. സെക്രട്ടറി അഷ്‌റഫ് കാട്ടിൽ പീടികയാണ് ഉപഹാരം സ്വീകരിച്ചത്.

സമസ്തക്ക് ഈ ആദരം ലഭിക്കുന്നതിൽഎസ്.കെ.എസ്.എസ്.എഫ് സന്നദ്ധ സേവന വിഭാഗമായ വിഖായ വളണ്ടിയേഴ്‌സ്, ബഹ്റൈനിലുടനീളം പ്രവർത്തിക്കുന്ന സമസ്ത മദ്‌റസകൾ, ഏരിയാ ഭാരവാഹികൾ എന്നിവരുടെ സേവനങ്ങൾ സഹായകമായതായും ഈ ആദരവ് എല്ലാവർക്കുമായി സമർപ്പിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.