- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിൻവശത്തെ കാഴ്ച പോലെ സ്വയം മാറുന്ന 4കെ ടിവിയുമായി സാംസങ്; കണ്ട് കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ കാണാതെ പോകുന്ന ടിവി വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കും
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ രംഗത്ത് എന്നും പരീക്ഷണങ്ങളുടെ പര്യായമായ സാസംങ് ഇപ്പോഴിതാ 'ഇൻവിസിബിൾ 4കെ ' ടിവിയുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. പിൻവശത്തെ കാഴ്ച പോലെ സ്വയം മാറുന്ന 4കെ ടിവിയാണിത്. കണ്ട് കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ കാണാതെ പോകുന്ന ടിവി വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ട്.നിങ്ങൾ ടിവി കാണാതിരിക്കുമ്പോൾ അപ്രത്യക്ഷമാകുന്ന ടെലിവിഷനായിരിക്കുമിത്. അതുല്യമായ നിരവധി ഫീച്ചറുകളുമായിട്ടാണീ ടിവിയുടെ രംഗപ്രവേശം. ആംബിയന്റ് മോഡുപയോഗിച്ച് ചുറ്റുപാടുകളോട് ചേർന്ന് നിൽക്കാൻ സാധിക്കുന്നതിനാൽ ഉപയോഗിക്കാത്ത വേളകളിൽ ഈ ടിവി ദൃശ്യമായിരിക്കില്ലെന്നാണ് സൂചന. ആംബിയന്റ് മോദിലൂടെ ഈ ടിവിക്ക് പുറകിലുള്ള ചുമരിനെ അനുകരിച്ച് അതിലേക്ക് ലയിച്ച് ചേർന്നിട്ടെന്ന വണ്ണം അദൃശ്യമാകാൻ സാധിക്കുന്ന ടിവിയാണിതെന്നാണ് സാംസങ് വെളിപ്പെടുത്തുന്നത്. ടിവി ഉപയോഗിക്കാത്ത വേളയിൽ ചുമരിന് മേലെ വലിയ കറുത്ത സക്രീൻ ഉണ്ടാക്കുന്ന അലോസരം ഇല്ലാതാക്കാൻ ഈ ടിവിയിലൂടെ സാധിക്കുന്നതാണ്.ടിവിയെന്നതിന് പുറമെ നിത്യജീവിത്തതിൽ നിങ്ങൾക്ക് പ്
ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ രംഗത്ത് എന്നും പരീക്ഷണങ്ങളുടെ പര്യായമായ സാസംങ് ഇപ്പോഴിതാ 'ഇൻവിസിബിൾ 4കെ ' ടിവിയുമായി രംഗപ്രവേശം ചെയ്തിരിക്കുകയാണ്. പിൻവശത്തെ കാഴ്ച പോലെ സ്വയം മാറുന്ന 4കെ ടിവിയാണിത്. കണ്ട് കൊണ്ടിരിക്കുമ്പോൾ പൊടുന്നനെ കാണാതെ പോകുന്ന ടിവി വൻ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് റിപ്പോർട്ട്.നിങ്ങൾ ടിവി കാണാതിരിക്കുമ്പോൾ അപ്രത്യക്ഷമാകുന്ന ടെലിവിഷനായിരിക്കുമിത്. അതുല്യമായ നിരവധി ഫീച്ചറുകളുമായിട്ടാണീ ടിവിയുടെ രംഗപ്രവേശം. ആംബിയന്റ് മോഡുപയോഗിച്ച് ചുറ്റുപാടുകളോട് ചേർന്ന് നിൽക്കാൻ സാധിക്കുന്നതിനാൽ ഉപയോഗിക്കാത്ത വേളകളിൽ ഈ ടിവി ദൃശ്യമായിരിക്കില്ലെന്നാണ് സൂചന.
ആംബിയന്റ് മോദിലൂടെ ഈ ടിവിക്ക് പുറകിലുള്ള ചുമരിനെ അനുകരിച്ച് അതിലേക്ക് ലയിച്ച് ചേർന്നിട്ടെന്ന വണ്ണം അദൃശ്യമാകാൻ സാധിക്കുന്ന ടിവിയാണിതെന്നാണ് സാംസങ് വെളിപ്പെടുത്തുന്നത്. ടിവി ഉപയോഗിക്കാത്ത വേളയിൽ ചുമരിന് മേലെ വലിയ കറുത്ത സക്രീൻ ഉണ്ടാക്കുന്ന അലോസരം ഇല്ലാതാക്കാൻ ഈ ടിവിയിലൂടെ സാധിക്കുന്നതാണ്.ടിവിയെന്നതിന് പുറമെ നിത്യജീവിത്തതിൽ നിങ്ങൾക്ക് പ്രയോജനപ്പെടുന്ന നിരവധി വിവരങ്ങൾ പ്രത്യക്ഷപ്പെടുന്ന സ്‌ക്രീനായിരിക്കുമിത്. വാർത്തകളുടെ ഹെഡ്ലൈനുകൾ, ട്രാഫിക്ക് റിപ്പോർട്ടുകൾ, കാലാവസ്ഥാ അപ്ഡേറ്റുകൾ, തുടങ്ങിയ വിവരങ്ങൾ ഈ സ്‌ക്രീനിൽ അതാതത് സമയത്ത് പ്രത്യക്ഷപ്പെടുന്നതായിരിക്കും.
പുതിയ ടിവിക്ക് പുറമെ സാംസങ് പുതിയ നിയർ ഇൻവിസിബിൾ കേബിളും യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. ഇതിലൂടെ വൈദ്യുതി മാത്രമല്ല സെറ്റ്-ടോപ് ബോക്സ് പോലുള്ള ഔട്ട് പുട്ട് ഡിവൈസുകളും നൽകാനാവും. പരമാവധി 15 മീറ്റർ വരെയായിരിക്കും ഈ കേബിളിന് നീളമുണ്ടായിരിക്കുന്നത്. ഈ കേബിളുണ്ടെങ്കിൽ ടിവി പവർ ഔട്ട്ലെറ്റിനോ അല്ലെങ്കിൽ ഡാറ്റ ഔട്ട്ലെറ്റിനോ അടുത്ത് വയ്ക്കണമെന്ന് നിർബന്ധമില്ല. കാഴ്ചയെ അതുല്യമാക്കുന്നതിനായി ഈ അത്യന്താധുനിക ടിവിയിൽ നിരവധി പുതിയ ഫീച്ചറുകളുണ്ട്. പുതിയ ക്യൂ9എഫ് ക്യുഎൽഇഡിയിലെ പ്രധാനപ്പെട്ട ഒരു പ്രത്യേകതയാണ് ഡയറക്ട് ഫുൾ അറേ അഥവ് ഡിഎഫ്എ ടെക്നോളജി.
ചെറിയ സോണുകളുടെ സീരീസുള്ള പാനലിനെ ഉപയോഗിക്കുന്ന ഡിഎഫ്എ കളറിനെയും ബ്രൈറ്റ്നെസിനെയും സ്വതന്ത്രമായി ക്രമീകരിക്കുന്നതായിരിക്കും. ഇതിലൂടെ മികച്ച ചിത്രങ്ങളായിരിക്കും നമുക്ക് മുന്നിൽ തെളിയുന്നത്. ഇതിലെ പുതിയ യൂണിവേഴ്സൽ ഗൈഡിലൂടെ സപ്പോർട്ടിങ് സ്ട്രീംലൈൻ സർവീസുകളിലൂടെയും ലൈവ് ടിവിയിലൂടെയും ഒരു ഇൻടുടീവ് മെനുവിലൂടെ എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാൻ സഹായിക്കും. ഇതിന് പുറമെ കൺസ്യൂമർക്ക് തങ്ങളുടെ ടിവിയുമായും മറ്റ് ഡിവൈസുകളുമായും സ്മാർട്ട്തിങ്സ് ആപ്പിലൂടെ ബുദ്ധിപൂർവം തങ്ങളുടെ ടിവിയുമായി ഇന്ററാക്ട് ചെയ്യാനുമാവും.