ങ്ങനെ സാംസങ് മൊബൈൽ ഫോണുകളുടെ അക്ഷമയോടെയുള്ള കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ട് ഗ്യാലക്സി എസ്9 പുറത്തിറങ്ങി. സാംസങ് ഇപ്പോൾ പുറത്തിറക്കിയത് ഇതുവരെ ഇറങ്ങിയ ലോകത്തെ ഏറ്റവും മികച്ച മൊബൈൽ ഫോണാണെന്നാണ് അവകാശവാദം. ഇതിന്റെ ക്യാമറയുടെ ക്ലാരിറ്റി മാത്രമല്ല സൗകര്യങ്ങളും ഐഫോൺ എക്സിനെ കവച്ച് വയ്ക്കുന്നതാണെന്നാണ് റിപ്പോർട്ട്. രണ്ട് സൈസുകളിലാണിത് പുറത്തിറക്കിയിരിക്കുന്നത്. ഇതിൽ വലുതിനെ എസ്9 പ്ലസ് എന്നാണ് വിളിക്കുന്നത്. ഇന്നലെ പുറത്തിറങ്ങിയ എസ്9 െന്റെ അടിസ്ഥാന ഗുണഗണങ്ങൾ പരിചയപ്പെടുത്തുകയാണിവിടെ.

ഡിസൈൻ

ഴിഞ്ഞ വർഷം പുറത്തിറങ്ങിയ എസ് 8ന് വൻ സ്വീകാര്യതയാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന എസ്9, എസ്8 നേക്കാൾ 1.2മില്ലീമീറ്റർ ചെറുതാണ്. ഇതിന് എസ് 8നേക്കാൾ 0.5 മില്ലീമീറ്റർ കനവും കുറവാണ്. ചുരുക്കിപ്പറഞ്ഞാൽ ഈ രണ്ട് മോഡലുകളും എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കില്ല. എന്നാൽ പുതിയ മോഡലിന്റെ പുറകിലുള്ള ഫിംഗർ പ്രിന്റ് സെൻസർ ക്യാമറ ലെൻസിനടുത്ത് നിന്നും താഴോട്ട് മാറ്റിയിരിക്കുന്നു.അതിനാൽ സെൻസർ ഉപയോഗിക്കാൻ താരതമ്യേന എളുപ്പമാണ്. പുതിയ മോഡലിൽ അൺലോക്ക് സിസ്റ്റവും മെച്ചപ്പെടുത്തിയിരിക്കുന്നു.

ഇത് പ്രകാരം ഇതിൽ ഫേഷ്യൽ റെക്കഗ്‌നിഷ്യൻ, ഐറിസ് റെക്കഗ്‌നിഷ്യൻ തടുങ്ങിയവ ഏർപ്പെടുത്തിയിരിക്കുന്നു.ഇതിലൂടെ ഫോൺ വേഗത്തിൽ അൺലോക്ക് ചെയ്യാവുന്നതാണ്. മിഡ്നൈറ്റ് ബ്ലാക്ക്, കോറൽ ബ്ലൂ, ലിയാക് പർപ്പിൾ എന്നീ മൂന്ന് കളറുകളിലാണീ ഫോൺയുകെയിൽ ലഭിക്കുന്നത്.

ഡിസ്പ്ലേ

സ് 9 പ്ലസിന് 6.2 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. എന്നാൽ എസ് 9ന് 5.8 ഇഞ്ച് ഡിസ്പ്ലേയാണുള്ളത്. ഇവയുടെ രണ്ടിന്റെയും സ്‌ക്രീൻ പ്രൊപ്പോർഷൻ 18.5;9 ആണ്. ഇതിനാൽ ഇത് കൈകാര്യം ചെയ്യാൻ എസ് 8നേക്കാൾ സൗകര്യപ്രദമാകുന്നു. ഉയർന്ന റെസല്യൂഷനുള്ള സ്‌ക്രീനാണിവയ്ക്കുള്ളത്. ഇത്പ്രകാരം എസ് 9ന് 570 പിക്സൽസ് പെർ ഇഞ്ചും എസ്9 പ്ലസിന് 529 പിക്സൽസ് പെർ ഇഞ്ചുമാണ് റെസല്യൂഷനുള്ളത്.

ക്യാമറ

പുതിയ സാംസങ് ഫോണുകളുടെ ക്യാമറകൾക്ക് അതുല്യമായ ഫീച്ചറുകളുണ്ട്. അത് സാംസങ് എസ് 9ലും നിലനിർത്തിയിരിക്കുന്നു. അതായത് ക്യാമറകളുടെ കാര്യത്തിൽ ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നിവയെ കടത്തി വെട്ടുന്നതാണ് പുതിയ സാസംങ് മോഡൽ. ഫോണിന്റെ റിയർ ക്യാമറയിൽ ട്വിൻ ക്യാമറലെൻസുകളുള്ള ആദ്യത്തെ ഗാലക്സി എസ് ഫോണാണ് എസ് 9 പ്ലസ്. എസ് 9 പ്ലസിന് രണ്ട് 12 മെഗാപിക്സൽ സെൻസറുകളുമുണ്ട്. കൂടാതെ വൈഡ് -ആംഗിൾ , ടെലിഫോട്ടോയും ഇതിനുണ്ട്. ഇതിൽ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് സ്വിച്ചിങ് ചെയ്യുന്നതിലൂടെ 2 എക്സ് ഒപിറ്റിക്കൽ സൂം ലഭിക്കുന്നതാണ്. എസ് 8ൽ ഉള്ളത് പോലെ നിങ്ങൾക്ക് രണ്ട് ക്യാമറകളിലും ഒരേ സമയം ഷൂട്ട് ചെയ്യാം. എസ്9ന് ഒരു ലെൻസാണുള്ളത്.

ഇമോജി

പുതിയ ഫോണിൽ സാംസ് എആർ ഇമോജി സഹിതമാണ് വന്നിരിക്കുന്നത്. ഇതിലൂടെ നിങ്ങൾക്ക് സ്വയം 2ഡി ഇമേജും പ്രൊസസർ മാപ്സ് 100 പ്ലസ് ഫേഷ്യൽ എലിമെന്റ്സും 3ഡി ഇമേജും സ്വയം ഉണ്ടാക്കാം.