- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ മാസം ഗ്യാലക്സി എസ്9 ഇറങ്ങുമ്പോൾ നിങ്ങൾ വാങ്ങുമോ...? ശരിക്കും ഇപ്പോൾ വാങ്ങേണ്ടത് എസ്8 തന്നെ; വിലക്കുറവും ഗുണക്കൂടുതലും ഉപയോഗിക്കേണ്ടത് എങ്ങനെ...?
സാംസങിന്റെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ഈ മാസം ഇറങ്ങാൻ പോകുന്ന ഗ്യാലക്സി എസ് 9നെ കാത്തിരിക്കുന്നത്. എന്നാൽ ഇതിനേക്കാൾ ഇപ്പോൾ വാങ്ങാൻ ഉചിതം എസ് 8 തന്നെയാണെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു. വിലക്കുറവും ഗുണക്കൂടുതലും ഇതിന് തന്നെയാണെന്നാണ് ഏറ്റവും പുതിയ താരതമ്യപഠനങ്ങൾ നിർദേശിക്കുന്നത്. ഫെബ്രുവരി 25ന് ഇറങ്ങുന്ന എസ് 9ന് എസ് 8നേക്കാൾ വിലയേറിയിരിക്കുമെന്നും അതിനാൽ എസ് 8 തന്നെയായിരിക്കും ആകർഷകമായ ഓപ്ഷനായി തുടരുകയെന്നും റിപ്പോർട്ടുണ്ട്. പുതിയ ഏതൊരു ഡിവൈസിനെയും പോലെ തന്നെ തന്റെ മുൻഗാമിയെ കടത്തി വെട്ടുന്ന ചില പ്രത്യേകതകളുമായിട്ടാണ് എസ് 9 വിപണിയിൽ എത്തുന്നത്. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം എസ് 8 ആയിരിക്കും കൂടുതൽ മെച്ചമേകുകയെന്നാണ് പുതിയ താരതമ്യ പഠനങ്ങൾ എടുത്ത് കാട്ടുന്നത്. വേഗത കൂടിയ പ്രൊസസർ, ദീർഘിപ്പിച്ച ബാറ്ററിലൈഫ്, അപ്ഡേറ്റ് ചെയ്ത ഡിസൈൻ തുടങ്ങിയവ എസ്9നെ എസ് 8നേക്കാൾ ഒരു പടി മുന്നിൽ നിർത്തുന്നുണ്ട്.ഇതിലെ ഫിംഗർ പ്രിന്റ് സ്കാനർ കൂടുതൽ സൗകര്യപ്രദമായ ഇടത്തിലേക്ക് മാറ്റി
സാംസങിന്റെ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ഈ മാസം ഇറങ്ങാൻ പോകുന്ന ഗ്യാലക്സി എസ് 9നെ കാത്തിരിക്കുന്നത്. എന്നാൽ ഇതിനേക്കാൾ ഇപ്പോൾ വാങ്ങാൻ ഉചിതം എസ് 8 തന്നെയാണെന്ന് വിദഗ്ദ്ധർ നിർദേശിക്കുന്നു. വിലക്കുറവും ഗുണക്കൂടുതലും ഇതിന് തന്നെയാണെന്നാണ് ഏറ്റവും പുതിയ താരതമ്യപഠനങ്ങൾ നിർദേശിക്കുന്നത്.
ഫെബ്രുവരി 25ന് ഇറങ്ങുന്ന എസ് 9ന് എസ് 8നേക്കാൾ വിലയേറിയിരിക്കുമെന്നും അതിനാൽ എസ് 8 തന്നെയായിരിക്കും ആകർഷകമായ ഓപ്ഷനായി തുടരുകയെന്നും റിപ്പോർട്ടുണ്ട്. പുതിയ ഏതൊരു ഡിവൈസിനെയും പോലെ തന്നെ തന്റെ മുൻഗാമിയെ കടത്തി വെട്ടുന്ന ചില പ്രത്യേകതകളുമായിട്ടാണ് എസ് 9 വിപണിയിൽ എത്തുന്നത്.
എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം എസ് 8 ആയിരിക്കും കൂടുതൽ മെച്ചമേകുകയെന്നാണ് പുതിയ താരതമ്യ പഠനങ്ങൾ എടുത്ത് കാട്ടുന്നത്. വേഗത കൂടിയ പ്രൊസസർ, ദീർഘിപ്പിച്ച ബാറ്ററിലൈഫ്, അപ്ഡേറ്റ് ചെയ്ത ഡിസൈൻ തുടങ്ങിയവ എസ്9നെ എസ് 8നേക്കാൾ ഒരു പടി മുന്നിൽ നിർത്തുന്നുണ്ട്.ഇതിലെ ഫിംഗർ പ്രിന്റ് സ്കാനർ കൂടുതൽ സൗകര്യപ്രദമായ ഇടത്തിലേക്ക് മാറ്റിയിട്ടുണ്ട്.ഫെബ്രുവരി 25ന് തങ്ങൾ അടുത്ത ജനറേഷനിലുള്ള ഗ്യാലക്സി ഡിവൈസുകൾ പുറത്തിറക്കുന്നുവെന്നാണ് സാംസങ് ഇലക്ട്രോണിക്സ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിലെ ക്യാമറയിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ടെന്നാണ് സാംസങ് വ്യക്തമാക്കുന്നത്.
സാസംങ് ഗ്യാലക്സി എസ് 9ലെ ക്യാമറ കുറഞ്ഞ പ്രകാശത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന വിധത്തിൽ അഴിച്ച് പണിഞ്ഞിട്ടുണ്ടെന്നാണ് കമ്പനി വെളിപ്പെടുത്തുന്നത്. ഇതിന് പുറമെ മികച്ച ഇമേജ് സ്റ്റെബിലൈസേഷനും പുതിയ ലൈറ്റിങ്എഫക്ടുകളും ഇതിൽ സജ്ജമാക്കിയിട്ടുണ്ട്.താരതമ്യേന വലുപ്പമുള്ള എസ് 9ൽ ചില ഫോട്ടോഗ്രാഫിക്ക് ഇംപ്രൂവ്മെന്റുകൾ കൂടി സാംസങ് നടപ്പിലാക്കിയിട്ടുണ്ടെന്നാണ് സൂചന. ഇത് പ്രകാരം റിയർ ക്യാമറയിൽ ഡ്യുവൽ-ലെൻസ് സ്നാപ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും എസ് 8 തന്നെ വാങ്ങുന്നതായിരിക്കും ഉപഭോക്താവിന് മെച്ചമെന്ന് സാംസംങിൽ നിന്നും ചോർന്ന് കിട്ടിയ രേഖയിലൂടെ വ്യക്തമാകുന്നുണ്ട്.
എസ്9ന് എസ് 8നേക്കാൾ വിലയേറെയാണെന്നതാണ് ഇതിനേക്കാൾ ലാഭം എസ് 8 തന്നെയായിരിക്കുമെന്നതിനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എസ് 8ന് 730 പൗണ്ടാണ് വിലവരുന്നതെങ്കിൽ എസ് 9ന് 800 പൗണ്ടിലധികം കടന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇത് ഇൻസ്റ്റാൾമെന്റായി വാങ്ങിയാൽ പ്രതിമാസഅടവ് 40 പൗണ്ടിന് മേൽ വരുമെന്നും മുന്നറിയിപ്പുണ്ട്.
ഇതിന്റെ യുകെയിലെ ഔദ്യോഗിക വില ഫെബ്രുവരി 25 വരെ ലഭ്യമല്ല. എന്നാൽ പുതിയ ഫോൺ യുകെയിലും എസ്8നേക്കാൾ വിലയേറിയതായിരിക്കുമെന്നാണ് സൂചന.സാംസങ് ഈ അടുത്ത മാസങ്ങളിലായി വില വെട്ടിക്കുറക്ക്കുന്ന പ്രവണത കാണിച്ചിരുന്നു.ആമസോണിൽ എസ് 8ന് സിം ഓൺലി പ്രൈസുകൾ വെറുും 503 പൗണ്ടേയുള്ളൂ. ഇത് പ്രകാരം 180 പൗണ്ട് വരെയാണ് ഡിസ്കൗണ്ട് ലഭിക്കുന്നത്.നിങ്ങൾക്ക് വലിയൊരു ബജറ്റില്ലെങ്കിൽ എസ് 8 തന്നെ വാങ്ങുന്നതായിരിക്കും നല്ലത്.