മുംബൈ:ലോകത്തെ നമ്പർവൺ ടെലിവിഷൻ നിർമ്മാതാക്കളാണ് സാംസങ്. എങ്കിലും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ പലപ്പോഴും അവർ രണ്ടാംസ്ഥാനക്കാരായ എൽ.ജി.യുടെ പിന്നിലാകുന്നു. എന്നാൽ ആ അവസ്ഥ മാറ്റാനായി 12 അടി വലിപ്പമുള്ള ടി.വിയുമായി എത്തുകയാണ് സാംസങ്.

മൈക്രോ എൽ.ഇ.ഡി എന്ന പുതിയ ടെക്‌നോളജി ആദ്യമായി അവതരിപ്പിക്കുകയാണ് ഇതിലൂടെ സാംസങ്. അത് വരെ ഉള്ള ടി.വി അനുഭവങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഏറ്റവും മികച്ച ദൃശ്യാനുഭവം സാംസങ് ഉറപ്പ് നൽകുന്നു.

ഭിത്തിയിൽ ഉറപ്പിച്ച് നിർത്തവുന്ന രീതിയിലുള്ള ടി.വിയുടെ വിലയെപ്പറ്റി ഇത് വരെ കമ്പനി വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. മുമ്പ് 55 ഇഞ്ച് വലിപ്പമുള്ള ടി.വിയുടെ വില ഏകദേശം 7,73,799 രൂപയോളമായിരുന്നു.