- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ബാറ്ററി ചൂടായി പൊട്ടിത്തെറിക്കുന്നു; സാംസങ്ങ് ഗാലക്‌സി നോട്ട് 7 സ്മാർട്ട് ഫോണുകൾ തിരിച്ചുവിളിക്കുന്നു
സാൻഫ്രാൻസിസ്‌ക്കോ: ബാറ്ററി ചൂടായി ഫോണുകൾ പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് ഒരു മില്യനോളം സാംസങ്ങ് ഗാലക്‌സി നോട്ട് 7 സ്മാർട്ട് ഫോണുകൾ തിരികെ വിളിക്കാൻ കമ്പനി തീരുമാനിച്ചു. ആഗോളവ്യാപകമായി ഇതേ മോഡലിലുള്ള രണ്ടര മില്യൺ ഫോണുകൾക്ക് ഈ പ്രശ്‌നം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് 26 പൊള്ളലേറ്റ സംഭവങ്ങളും, 55 വസ്തുവകളുടെ നഷ്ടവും ഉണ്ടായതായി യുഎസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷൻ ചൂണ്ടിക്കാട്ടി. പത്തു രാജ്യങ്ങളിലുള്ള ഉപഭോക്താക്കളോട് ഫോണുകൾ മടക്കി നൽകിയ ശേഷം പുതിയതു കിട്ടുന്നതു വരെ താത്കാലികമായി പകരം നൽകുന്ന മറ്റൊരു ഫോൺ ഉപയോഗിക്കുവാൻ സാംസങ് നിർദേശിച്ചു. അതേസമയം, മിക്ക ഉപഭോക്താക്കളും ഫോൺ മടക്കി നൽകാതെ പുതിയതു വരാൻ കാത്തുനിൽക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. ദക്ഷിണ കൊറിയൻ കമ്പനിയും, ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളുമായ സാംസങ്ങിന്റെ പ്രധാന വിപണന കേന്ദ്രമാണ് അമേരിക്ക. ആപ്പിളിന്റെ ഫോണിനെ മറികടക്കാൻ അമേരിക്കയിൽ നേരത്തെ തന്നെ
സാൻഫ്രാൻസിസ്‌ക്കോ: ബാറ്ററി ചൂടായി ഫോണുകൾ പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ വർധിച്ചതിനെ തുടർന്ന് ഒരു മില്യനോളം സാംസങ്ങ് ഗാലക്‌സി നോട്ട് 7 സ്മാർട്ട് ഫോണുകൾ തിരികെ വിളിക്കാൻ കമ്പനി തീരുമാനിച്ചു. ആഗോളവ്യാപകമായി ഇതേ മോഡലിലുള്ള രണ്ടര മില്യൺ ഫോണുകൾക്ക് ഈ പ്രശ്‌നം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കയിൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതിനെ തുടർന്ന് 26 പൊള്ളലേറ്റ സംഭവങ്ങളും, 55 വസ്തുവകളുടെ നഷ്ടവും ഉണ്ടായതായി യുഎസ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി കമ്മീഷൻ ചൂണ്ടിക്കാട്ടി. പത്തു രാജ്യങ്ങളിലുള്ള ഉപഭോക്താക്കളോട് ഫോണുകൾ മടക്കി നൽകിയ ശേഷം പുതിയതു കിട്ടുന്നതു വരെ താത്കാലികമായി പകരം നൽകുന്ന മറ്റൊരു ഫോൺ ഉപയോഗിക്കുവാൻ സാംസങ് നിർദേശിച്ചു.
അതേസമയം, മിക്ക ഉപഭോക്താക്കളും ഫോൺ മടക്കി നൽകാതെ പുതിയതു വരാൻ കാത്തുനിൽക്കുകയാണെന്ന് റിപ്പോർട്ടുണ്ട്. ദക്ഷിണ കൊറിയൻ കമ്പനിയും, ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കളുമായ സാംസങ്ങിന്റെ പ്രധാന വിപണന കേന്ദ്രമാണ് അമേരിക്ക. ആപ്പിളിന്റെ ഫോണിനെ മറികടക്കാൻ അമേരിക്കയിൽ നേരത്തെ തന്നെ ഗാലക്സി നോട്ട് 7 സ്മാർട്ട് ഫോണുകൾ വിപണിയിലിറക്കിയിരുന്നു. ഇപ്പോൾ തിരിച്ചു വിളിക്കുമ്പോഴും അമേരിക്കയ്ക്ക് കമ്പനി മുൻഗണന നൽകുന്നുണ്ട്.