- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ടർബോ സ്പീഡ് സാങ്കേതികവിദ്യയും സ്മാർട്ട് ഗ്ലോയുമായി സാംസങ് ഗ്യാലക്‌സി ജെ 2 സ്മാർട്ട്ഫോൺ; വലിയ സ്ക്രീനോടെ ഗ്യാലക്‌സി ജെ മാക്‌സ്
കൊച്ചി: ഏറെ വിജയകരമായ ഗ്യാലക്‌സി ജെ സീരീസിൽ സാംസങ് ഇന്ത്യ പുതിയ രണ്ട് സ്മാർട്ട്‌ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ടർബോ സ്പീഡ് സാങ്കേതികവിദ്യ, സ്മാർട്ട് ഗ്ലോ എന്നിങ്ങനെ രണ്ട് പുതുമകളോടെ ഗ്യാലക്‌സി ജെ 2 2016, ഏഴിഞ്ച് ഡബ്ല്യൂഎക്‌സ്ജിഎ ഡിസ്‌പ്ലേയോടെ ഗ്യാലക്‌സി ജെ മാക്‌സ് എന്നീ സ്മാർട്ട്‌ഫോണുകളാണ് പുതിയതായി വിപണിയിലിറക്കിയത്. 2015-ൽ പുറത്തിറക്കിയതും ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം വിൽപ്പനയുള്ളതുമായ ഗ്യാലക്‌സി ജെ 2-ന്റെ പുതുക്കിയ ഫോണാണ് ഗ്യാലക്‌സി ജെ 2 2016. സാംസങിന്റെ 4ജി സജ്ജമായ സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും പുതിയതാണിത്. ഇന്ത്യയിലെ 4ജി വിപണിയിൽ അറുപത് ശതമാനത്തിലധികവും കൈയടക്കിയിരിക്കുന്നത് സാംസങിന്റെ 4ജി ഫോണുകളാണ്. മെയ്‌ക്ക് ഫോർ ഇന്ത്യയുടെ ഭാഗമായി റീ-എൻജിനീയർ ചെയ്തതും പുതിയതായി രൂപകൽപ്പന ചെയ്തതുമായ സ്മാർട്ട്‌ഫോണുകളിൽ മികച്ച പ്രകടനം ഉറപ്പാക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയായ ടർബോ സ്പീഡ് ടെക്‌നോളജി, വരും തലമുറ എൽഇഡി നോട്ടിഫിക്കേഷൻ സംവിധാനമായ സ്മാർട്ട് ഗ്ലോ എന്നിവ പുതിയ ഗ്യാലക്‌സി ജെ 2 2016-ൽ ഉൾപ്പെടുത
കൊച്ചി: ഏറെ വിജയകരമായ ഗ്യാലക്‌സി ജെ സീരീസിൽ സാംസങ് ഇന്ത്യ പുതിയ രണ്ട് സ്മാർട്ട്‌ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു. ടർബോ സ്പീഡ് സാങ്കേതികവിദ്യ, സ്മാർട്ട് ഗ്ലോ എന്നിങ്ങനെ രണ്ട് പുതുമകളോടെ ഗ്യാലക്‌സി ജെ 2 2016, ഏഴിഞ്ച് ഡബ്ല്യൂഎക്‌സ്ജിഎ ഡിസ്‌പ്ലേയോടെ ഗ്യാലക്‌സി ജെ മാക്‌സ് എന്നീ സ്മാർട്ട്‌ഫോണുകളാണ് പുതിയതായി വിപണിയിലിറക്കിയത്.
2015-ൽ പുറത്തിറക്കിയതും ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം വിൽപ്പനയുള്ളതുമായ ഗ്യാലക്‌സി ജെ 2-ന്റെ പുതുക്കിയ ഫോണാണ് ഗ്യാലക്‌സി ജെ 2 2016. സാംസങിന്റെ 4ജി സജ്ജമായ സ്മാർട്ട്‌ഫോണുകളിൽ ഏറ്റവും പുതിയതാണിത്. ഇന്ത്യയിലെ 4ജി വിപണിയിൽ അറുപത് ശതമാനത്തിലധികവും കൈയടക്കിയിരിക്കുന്നത് സാംസങിന്റെ 4ജി ഫോണുകളാണ്. മെയ്‌ക്ക് ഫോർ ഇന്ത്യയുടെ ഭാഗമായി റീ-എൻജിനീയർ ചെയ്തതും പുതിയതായി രൂപകൽപ്പന ചെയ്തതുമായ സ്മാർട്ട്‌ഫോണുകളിൽ മികച്ച പ്രകടനം ഉറപ്പാക്കുന്ന വിപ്ലവകരമായ സാങ്കേതികവിദ്യയായ ടർബോ സ്പീഡ് ടെക്‌നോളജി, വരും തലമുറ എൽഇഡി നോട്ടിഫിക്കേഷൻ സംവിധാനമായ സ്മാർട്ട് ഗ്ലോ എന്നിവ പുതിയ ഗ്യാലക്‌സി ജെ 2 2016-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തദ്ദേശീയ ആപ് ഉപയോഗിച്ച് ജെ 2-ന്റെ ഇരട്ടി റാമുള്ള സ്മാർട്ട്‌ഫോണുകളേക്കാൾ 40 ശതമാനം അധിക വേഗത കൈവരിക്കാൻ സഹായിക്കുന്ന വിപ്ലവകരമായ നൂതന കണ്ടെത്തലാണ് ടിഎസ്ടി.
മൊബൈലിൽ സമ്പൂർണ വിനോദാനുഭവം ലഭ്യമാക്കുന്നതിന് സഹായിക്കുന്നതാണ് ഗ്യാലക്‌സി ജെ മാക്‌സ്. ഏഴിഞ്ച് വലുപ്പത്തിലുള്ള ഡബ്ല്യൂഎക്‌സ്ജിഎ ഡിസ്‌പ്ലേയും വേഗത്തിലുള്ള ഡൗൺലോഡ്, സ്ട്രീമിങ് എന്നിവയ്ക്കായി 4ജി വിഒഎൽടിഇ കണക്ടിവിറ്റിയും ആയതിനാൽ കാഴ്ചകൾ ആസ്വദിക്കാൻ കൂടുതൽ സൗകര്യമാണ്. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന മീഡിയ പ്ലേബായ്ക്കിന് 4000 എംഎഎച്ച് ബാറ്ററി സഹായിക്കും. 200 ജിബി വരെ വർദ്ധിപ്പിക്കാൻ കഴിയുന്ന മെമ്മറിയായതിനാൽ ഇഷ്ടപ്പെട്ട കണ്ടന്റുകൾ സൂക്ഷിക്കാൻ യഥേഷ്ടം സൗകര്യമുണ്ട്. അൻപത് ശതമാനവും ഓൺലൈൻ വീഡിയോ ഉപയോഗവും മൊബൈലിൽ ആയതിനാൽ സാംസങിന്റെ അൾട്രാ ഡേറ്റ സേവിങ് മോഡ് ഉപയോക്താക്കൾക്ക് 50 ശതമാനം വരെ മൊബൈൽ ഡേറ്റ ലാഭിക്കാൻ സഹായകമാണ്.
ഉത്സവകാലം അടുത്തുവരുമ്പോൾ, പ്രത്യേകിച്ച് കേരളത്തിൽ ഓണമെത്തുമ്പോൾ, ഏറെ ആകർഷകവും നൂതനവുമായ സ്മാർട്ട്‌ഫോണുകളുടെ നിര ഉപയോക്താക്കൾക്കായി തയാറായിക്കഴിഞ്ഞുവെന്ന് സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ്, സെയിൽസ് വൈസ് പ്രസിഡന്റ് രാജു പുല്ലൻ പറഞ്ഞു. പുതിയ കണ്ടെത്തലുകൾ അവതരിപ്പിക്കുന്നതിനാലും വിൽപ്പനാനന്തര സേവനത്തിനായി ശക്തമായ ശൃംഖലയുമുള്ളതിനാലും രാജ്യമെങ്ങും, കേരളത്തിലും സാംസങ് വ്യക്തമായ നേതൃസ്ഥാനത്താണ്. 4ജി, വിഒഎൽടിഇ നിരയിലുള്ള സ്മാർട്ട്‌ഫോണുകൾ സംസ്ഥാനത്ത് കൂടുതൽ വിപണിവിഹിതം നേടാൻ സഹായിക്കുമെന്ന് രാജു പുല്ലൻ ചൂണ്ടിക്കാട്ടി.
ഉപയോക്താക്കൾക്ക് മികച്ച അനുഭവം ലഭ്യമാക്കുക എന്നതാണ് സാംസങ് ലക്ഷ്യമിടുന്നതെന്ന് സാംസങ് ഇന്ത്യ മൊബൈൽ ബിസിനസ് ജനറൽ മാനേജർ സുമിത് വാലിയ പറഞ്ഞു. 4ജിയുടെ ആരംഭത്തോടെ ആപ് ഉപയോഗവും മൾട്ടിടാസ്‌കിംഗും വർദ്ധിച്ചു. ഉയർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഫോണുകളാണ് ഉപയോക്താക്കൾക്ക് പ്രിയപ്പെട്ടത്. ടർബോ സ്പീഡ് ടെക്‌നോളജിയുമായി സാംസങ് എൻജിനീയർമാർ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെയും ഹാർഡ് വെയറിന്റെയും പരമാവധി ഉപയോഗവും ഏറ്റവും മികച്ച പ്രകടനവും ഉറപ്പുവരുത്താനാണ് പരിശ്രമിക്കുന്നത്. സ്മാർട്ട് ഗ്ലോ നോട്ടിഫിക്കേഷൻ സംവിധാനത്തിന് വൈവിധ്യമാർന്ന പ്രയോജനമാണുള്ളത്. ഏഴിഞ്ച് സ്‌ക്രീൻ വലുപ്പമുള്ള സാംസങ് ഗ്യാലക്‌സി ജെ മാക്‌സ് ഉപയോക്താക്കൾക്ക് സ്മാർട്ട്‌ഫോണിൽ മികച്ച വിനോദോപാധികൾ അനുഭവവേദ്യമാക്കുന്നതിന് സഹായിക്കുമെന്ന് സുമിത് വാലിയ പറഞ്ഞു.
സാംസങ് ഗ്യാലക്‌സി ജെ 2 2016-ലും ഗ്യാലക്‌സി ജെ മാക്‌സിലുമുള്ള എസ് ബൈക്ക് മോഡ്, അൾട്രാ ഡേററ സേവിങ് മോഡ് എന്നിവ അധികവിലയില്ലാത്ത ഫോണുകളുടെ വിഭാഗത്തിൽ ഏറ്റവും വ്യത്യസ്തമായ ഫീച്ചറുകളാണ്.
റീ-എൻജിനീയർ ചെയ്ത ടർബോ സ്പീഡ് ടെക്‌നോളജി:
ടർബോ സ്പീഡ് ടെക്‌നോളജി ഉൾപ്പെടുത്തി പുതുമയോടെയാണ് സാംസങ് ഗ്യാലക്‌സി ജെ 2 2016 അവതരിപ്പിക്കുന്നത്. തദ്ദേശീയ ആപ്പുകൾ സഹിതം മികച്ച പ്രകടനത്തിനായി രൂപപ്പെടുത്തിയ പുതിയ ഫോണുകൾക്ക് ഇതിന്റെ ഇരട്ടി റാമുള്ള ഫോണുകളേക്കാൾ 40 ശതമാനം അധിക പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. ഏറ്റവുമധികം ഉപയോഗിക്കുന്ന കാമറ, ഗാലറി, കോണ്ടാക്ട് എന്നിവയിൽ തദ്ദേശീയ ആപ്പുകളാണ് സാംസങ് പുതിയതായി അവതരിപ്പിക്കുന്നത്. ഫോണിന്റെ റാം ഉപയോഗം പരമാവധി കാര്യക്ഷമമാക്കുന്നതിനായി പിന്നണിയിൽ പ്രവർത്തിക്കുന്ന ആവശ്യമില്ലാത്ത പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുന്നതിനായി ഇന്റലിജന്റ് മെമ്മറി സിസ്റ്റമാണ് പുതിയ ഫോണിൽ ഉപയോഗിക്കുന്നത്. ഇതുവഴി റാൻഡം അക്‌സസ് മെമ്മറി എപ്പോഴും പുതിയ കാര്യങ്ങൾക്കായി സജ്ജമായിരിക്കുകയും ഏറ്റവും വേഗതയേറിയ അനുഭവം ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയും ചെയ്യും.
പുതിയ രൂപകൽപ്പനയ്‌ക്കൊപ്പം സ്മാർട്ട്‌ഗ്ലോ:
ഗ്യാലക്‌സി ജെ 2 2016-ലെ നൂതനമായ സ്മാർട്ട് ഗ്ലോ വരുംതലമുറ കളർ എൽഇഡി നോട്ടിഫിക്കേഷൻ സംവിധാനമാണ്. സ്മാർട്ട്‌ഫോണുകളിലെ നോട്ടിഫിക്കേഷനുകളുടെ ആധിക്യം മുന്നിൽകണ്ടാണ് ഈ ഫീച്ചർ രൂപപ്പെടുത്തിയിരിക്കുന്നത്. കാമറയ്ക്കു സമീപമുള്ള എൽഇഡി വലയം ഉൾപ്പെടുന്ന സ്മാർട്ട്‌ഗ്ലോ ഏത് ആപ്പിന്റെയും കോണ്ടാക്ടിന്റെയും നോട്ടിഫിക്കേഷന്റെ മുൻഗണനാക്രമം നിശ്ചയിക്കാവുന്ന രീതിയിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. സ്മാർട്ട്‌ഗ്ലോയിൽ ഇഷ്ടമുള്ള നിറങ്ങൾ തെരഞ്ഞെടുത്ത് നാല് അലേർട്ടുകൾ വരെ നിശ്ചയിക്കാം. ബാറ്ററി, ഇന്റേണൽ മെമ്മറി, മൊബൈൽ ഡേറ്റ എന്നിവയുടെ പരിധി കുറയുമ്പോൾ സ്മാർട്ട്‌ഗ്ലോ അലേർട്ട് ലഭ്യമാകും. പിൻ കാമറയിൽ ഉയർന്ന മെഗാപിക്‌സലിലുള്ള സെൽഫികൾ എടുക്കുന്നതിനും സെൽഫി അസിസ്റ്റ് ഫീച്ചർ ഉപയോഗിക്കുന്നതിനും സ്മാർട്ട്‌ഗ്ലോ എൽഇഡി ഉപയോഗപ്പെടുത്താം. പുതിയ സ്മാർട്ട് നോട്ടിഫയർ ഫീച്ചർ ഉപയോഗിച്ച് നോട്ടിഫിക്കേഷനുകൾ സൂക്ഷിക്കുന്നതിനും അതുവഴി പ്രധാനപ്പെട്ട നോട്ടിഫിക്കേഷനുകളൊന്നും നഷ്ടപ്പെടാതിരിക്കുന്നതിനും സാധിക്കും.
പുതിയ മെയ്‌ക്ക് ഫോർ ഇന്ത്യ ഫീച്ചറുകൾ:
ഏറ്റവും പുതിയ ഗ്യാലക്‌സി ജെ 2 2016, ജെ മാക്‌സ് സ്മാർട്ട്‌ഫോണുകളിൽ മെയ്‌ക്ക് ഫോർ ഇന്ത്യയുടെ ഭാഗമായ എസ് ബൈക്ക് മോഡ്, അൾട്രാ ഡാറ്റ സേവിങ് മോഡ് എന്നിവയുണ്ട്.
ബൈക്ക് യാത്രക്കാർക്ക് പിരിമുറുക്കമില്ലാതെയും ഉത്തരവാദിത്വത്തോടെയും യാത്ര ചെയ്യാൻ സഹായിക്കുന്ന എസ് ബൈക്ക് മോഡ് ആദ്യമായി അവതരിപ്പിച്ചത് സാംസങ് ഇന്ത്യയാണ്. യാത്രയ്ക്കിടെ പ്രാധാന്യമില്ലാത്ത ഒട്ടേറെ കോളുകളും നോട്ടിഫിക്കേഷനുകളും ലഭിക്കുന്നുവെന്ന ഇരുചക്രവാഹന ഉടമകളുടെ നിരീക്ഷണത്തിൽനിന്നാണ് ഈ മോഡ് രൂപപ്പെടുത്തിയത്. എസ് മോഡ് ഉപയോഗിക്കുമ്പോൾ ആ ഫോണിലേയ്ക്ക് വരുന്ന കോളുകൾക്ക് മറുപടിയായി യാത്രചെയ്യുകയാണെന്നും കോളുകൾ എടുക്കാനാവില്ല എന്നുമുള്ള സന്ദേശം വിളിക്കുന്നയാൾക്ക് സ്വയമേവ ലഭിക്കും. വളരെ അത്യാവശ്യമുള്ളതാണെങ്കിൽ വിളിക്കുന്നയാൾക്ക് 1 എന്ന് അമർത്താനുള്ള അവസരമുണ്ട്. സുരക്ഷിതത്വത്തിനായി വാഹനം നിർത്തിയാൽ മാത്രമേ കോളിന് മറുപടി പറയാനാവൂ എന്നത് ഉറപ്പാക്കാനായി ഇൻ-ബിൽറ്റ് മോഷൻ ലോക്ക് സംവിധാനവുമുണ്ട്.
പിന്നണിയിലെ ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകൾ തടയുന്നതിലൂടെ അൻപത് ശതമാനം വരെ മൊബൈൽ ഡേറ്റാ ലാഭിക്കുന്നതിനുള്ളതാണ് അൾട്രാ ഡാറ്റാ സേവിങ് (യുഡിഎസ്) മോഡ്. ഡേറ്റാ കംപ്രഷൻ സാങ്കേതിവിദ്യയുള്ളതിനാൽ ഏറ്റവും മികവാർന്ന 4ജി അനുഭവം ലഭ്യമാക്കുന്നു.
സാംസങ് ഗ്യാലക്‌സി ജെ 2 2016-ന് അഞ്ചിഞ്ച് വലുപ്പമുള്ള അമോഎൽഇഡി സ്‌ക്രീനും ജെ മാക്‌സിന് ഏഴിഞ്ച് വലിപ്പമുള്ള ഡബ്ല്യൂഎക്‌സ്ജിഎ ടിഎഫ്ടി എൽസിഡി സ്‌ക്രീനുമാണ് (1280 ഃ 800). വെബിൽ ഫോട്ടോകളും വീഡിയോയും കാണുന്നതിന് അതിവേഗതയുള്ള 4 ജിയാണ് ഈ ഫോണുകളിൽ. എടുത്തുനിൽക്കുന്ന നിറങ്ങൾ, വലിയ ഡിസ്‌പ്ലേ എന്നിവ കാഴ്ചാനുഭവം ഏറെ ആനന്ദകരമാക്കുന്നു. വലിയ കോണ്ട്രാസ്റ്റ് റേഷ്യോയുള്ളതിനാൽ കൂടുതൽ തെളിച്ചമുള്ള കറുപ്പും വെളുപ്പും മറ്റ് നിറങ്ങളും മികവുള്ള ചിത്രങ്ങളും ലഭ്യമാക്കുന്നു.
ഗ്യാലക്‌സി ജെ 2 2016-ന് 8 എംഎം മാത്രം കനമുള്ള ഒതുങ്ങിയ രൂപകൽപ്പനയാണ്. വശങ്ങൾ ഉരുണ്ടവയായതിനാൽ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. 8.7 എംഎം മാത്രം കനമുള്ളതാണ് ജെ മാക്‌സ്. ഭാരക്കുറവും കൈയിൽനിന്ന് വഴുതിപ്പോകാത്ത തരത്തിലുള്ള ആധുനിക രൂപകൽപ്പനയുമാണ്. കറുപ്പ്, സിൽവർ, ഗോൾഡ് എന്നീ നിറങ്ങളിൽ ഗ്യാലക്‌സി ജെ 2 2016 ലഭിക്കുമ്പോൾ കറുപ്പിലും ഗോൾഡിലും ഗ്യാലക്‌സി ജെ മാക്‌സ് ലഭ്യമാണ്.
മികവുറ്റ പ്രകടനം:
സാംസങ് ഗ്യാലക്‌സി ജെ2 2016, ഗ്യാലക്‌സി ജെ മാക്‌സ് എന്നിവയിൽ 1.5 ക്വാഡ് കോർ പ്രോസസറാണ് ഉപയോഗിക്കുന്നത്. രണ്ട് മോഡലുകളിലും എളുപ്പത്തിലുള്ള മൾട്ടിടാസ്‌കിംഗിനായി 1.5 ജിബി റാമാണ്. ഗ്യാലക്‌സി ജെ 2 2016-ൽ 128 ജിബി വരെയും ഗ്യാലക്‌സി ജെ മാക്‌സിൽ 200 ജിബി വരെയും മെമ്മറി വിപുലമാക്കാൻ കഴിയും. അതുകൊണ്ടുതന്നെ സ്‌പേയ്‌സ് തികയുന്നില്ല എന്ന അവസ്ഥയുണ്ടാകില്ല.
രണ്ട് മോഡലുകളിലും ഉയർന്ന ശേഷിയുള്ള ബാറ്ററികളാണ്. ഗ്യാലക്‌സി ജെ2 2016-ൽ, 2015-നെ അപേക്ഷിച്ച് 30 ശതമാനം അധികശേഷിയുള്ള 2600 എംഎഎച്ച് ബാറ്ററിയാണുള്ളത്.
സാംസങ് ഗ്യാലക്‌സി ജെ2 2016-ൽ ഏറ്റവും പുതിയ ആൻഡ്രോയ്ഡ് മാർഷ്‌മെലോ, ജെ മാക്‌സിൽ ആൻഡ്രോയ്ഡ് ലോലിപോപ് ഓപ്പറേറ്റിങ് സിസ്റ്റംസാണ് ഉപയോഗിച്ചിരിക്കുന്നത്.
സാങ്കേതികമികവുള്ള ചിത്രങ്ങൾ:
ഗ്യാലക്‌സി ജെ 2 2015-ൽ 5 മെഗാ പിക്‌സൽ കാമറയാണെങ്കിൽ സാംസങ് ഗ്യാലക്‌സി ജെ 2 2016-ൽ എട്ട് മെഗാപിക്‌സൽ കാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. മുൻ കാമറ 2 മെഗാ പിക്‌സലിൽ നിന്ന് ഉയർന്ന ഗുണമേ•-യുള്ള 5 മെഗാപിക്‌സലാക്കിയതിനാൽ കൂടുതൽ ഗുണമേ•യും വ്യക്തതയും വിശദാംശങ്ങളുമുള്ള ചിത്രങ്ങൾ ലഭിക്കും. രണ്ട് കാമറകളിലും എഫ് 2.2 അപ്പേർച്ചറാണ്. ഗ്യാലക്‌സി ജെ മാക്‌സിൽ പ്രാഥമിക കാമറ 8 മെഗാപിക്‌സലാണ്. മുൻ കാമറ രണ്ട് മെഗാ പിക്‌സലാണ്.
വിലയും ലഭ്യതയും:
സാംസങ് ഗ്യാലക്‌സി ജെ2 2016 ജൂലൈ പത്തു മുതൽ വിവിധ ചാനലുകളിലൂടെ 9750 രൂപയ്ക്ക് ലഭ്യമാണ്. ഗ്യാലക്‌സി ജെ2 2016, ഗ്യാലക്‌സി ജെ മാക്‌സ് എന്നിവയിൽ ആറ് മാസത്തേയ്ക്കുള്ള എയർടെൽ ഡേറ്റാ ഓഫറുമുണ്ട്. പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് 4500 രൂപയുടെ വരെ ഡബിൾ ഡേറ്റാ ഓഫറുമുണ്ട്.
ഗ്യാലക്‌സി ജെ മാക്‌സ് ജൂലൈ അവസാനം മുതൽ വിപണിയിൽ ലഭ്യമാകും. 13,400 രൂപയാണ് വില. സൗകര്യപ്രദമായി വിളിക്കുന്നതിന് സാംസങ് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഇതോടൊപ്പം ലഭിക്കും. അൺലിമിറ്റഡ് ബോളിവുഡ്, പ്രാദേശിക സിനിമകൾ, ടിവി ഷോകൾ, വെബിസോഡ്‌സ്, മ്യൂസിക് വീഡിയോ, മികച്ച വിനോദോപാധികൾ എന്നിവ കാണുന്നതിനുള്ള ഒരു വർഷം നീണ്ടുനിൽക്കുന്ന വിഐയു പ്രീമിയം ആഡ്-ഫ്രീ വരിക്കാരാകാനും അവസരമുണ്ട്.