- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാലക്സി എസ് 6 ഇറങ്ങുന്നത് സൈഡ് മറയ്ക്കുന്ന കർവ്ഡ് സ്ക്രീനുമായി; മെലിഞ്ഞ സ്ക്രീനുമായി ഐഫോൺ 6-മായി നേരിട്ട് മത്സരത്തിന്
സാംസങിന്റെ നെക്സ്റ്റ് ജനറേഷൻ ഗ്യാലക്സി ഹാൻഡ് സെറ്റായ എസ് 6 സൈഡ് മറയ്ക്കുന്ന കർവ്ഡ് സ്ക്രീനുമായാണെന്ന് റിപ്പോർട്ട്. ഇതിന് 5.5 ഇഞ്ച് സ്ക്രീനാണ് ഉണ്ടാവുക. കർവ്ഡ് ടെക്നോളജിയുമായാണ് ഈ സ്പെഷ്യൽ എഡിഷൻ വെർഷനിലുള്ള ഫോൺ എത്തുകയെന്നാണ് സാംമൊബൈൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കർവ്ഡ് ടെക്നോളജിയിലൂടെയും മെലിഞ്ഞ സ്ക്രീനിലൂടെയും ആപ്പ
സാംസങിന്റെ നെക്സ്റ്റ് ജനറേഷൻ ഗ്യാലക്സി ഹാൻഡ് സെറ്റായ എസ് 6 സൈഡ് മറയ്ക്കുന്ന കർവ്ഡ് സ്ക്രീനുമായാണെന്ന് റിപ്പോർട്ട്. ഇതിന് 5.5 ഇഞ്ച് സ്ക്രീനാണ് ഉണ്ടാവുക. കർവ്ഡ് ടെക്നോളജിയുമായാണ് ഈ സ്പെഷ്യൽ എഡിഷൻ വെർഷനിലുള്ള ഫോൺ എത്തുകയെന്നാണ് സാംമൊബൈൽ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ കർവ്ഡ് ടെക്നോളജിയിലൂടെയും മെലിഞ്ഞ സ്ക്രീനിലൂടെയും ആപ്പിളിന്റെ ഐഫോൺ 6 മായി നേരിട്ട് മത്സരിക്കുകയാണ് പുതിയ ഫോണിലൂടെ സാംസങ്.
മാർച്ച് രണ്ട് മുതൽ അഞ്ച് വരെ ബാർസലോണയിൽ വച്ച് നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ച് ഈ ഫോണിനെക്കുറിച്ച് സാംസങ് വെളിപ്പെടുത്തുമെന്നാണ് കരുതുന്നത്. രണ്ട് എഡ്ജ് ഡിസ്പ്ലേയോടു കൂടിയ ഗ്യാലസക്സി എസ് 6 സാംസങ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് നമുക്കിപ്പോൾ സ്ഥിരീകരിക്കാമെന്നാണ് സാം മൊബൈൽ സൈറ്റ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിലുള്ള കർവ്ഡ് സ്ക്രീൻ ഇപ്പോൾ സാംസങ് നോട്ട് എഡ്ജിൽ ഇപ്പോൾത്തന്നെ ഉപയോഗിക്കുന്നുണ്ട്. എന്നാൽ എസ്6 എഡ്ജ് ലെഫ്റ്റ് അല്ലെങ്കിൽ റൈറ്റ് ഹാൻഡഡ് മോദിലും പ്രവർത്തിക്കാൻ കഴിവുള്ളതാണ്. ഈ മൊബൈലിലൂടെ നിങ്ങൾക്ക് ഫാവറൈറ്റ് കോൺടാക്ടുകൾ തെരഞ്ഞെടുക്കാനും അവയ്ക്ക് ഇഷ്ടമുള്ള നിറം അസൈൻ ചെയ്യാനും ഓപ്ഷനുണ്ടെന്നാണ് സാംമൊബൈൽ പറയുന്നത്. അതിനാൽ പ്രധാനപ്പെട്ട വ്യക്തികളിൽ നിന്നുള്ള കാളുകളും നോട്ടിഫിക്കേഷനുകളും പ്രത്യേക നിറങ്ങളുള്ള പ്രകാശത്തിൽ ഇതിന്റെ എഡ്ജിൽ ദൃശ്യമാകുമെന്ന സൗകര്യവുമുണ്ട്.
ആദ്യകാലത്തിറക്കിയ ഗ്യാലക്സി മോഡലുകളിലൂടെ സൗത്തുകൊറിയൻ കമ്പനിയായ സാംസങ് ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ബ്രാൻഡായി വളർന്നിരുന്നു. എന്നാൽ വലിയ സ്ക്രീനോടു കൂടി എത്തിയ ആപ്പിളിന്റെ പുതിയ ഐഫോണായ ഐഫോൺ 6 സാംസങിന്റെ ഗ്യാലക്സി റേഞ്ചിലുള്ള ഉപയോക്താക്കളെ വശീകരിച്ചെടുത്തിരുന്നു. ഈ നഷ്ടം നികത്തി പഴയ ഉപയോക്താക്കളെ തിരിച്ച് കൊണ്ടു വരാൻ തങ്ങളുടെ ഫോണുകളിൽ പുതുമ കൊണ്ടുവരാൻ സാംസങ് കിണഞ്ഞ് പരിശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഗ്യാലക്സി എസ്6 പോലുള്ള ഫോണുകൾ കമ്പനി ഇറക്കാനൊരുങ്ങുന്നത്. ഐ ഫോൺ6 ന് വെല്ലുവിളി ഉയർത്തുക തന്നെയാണ് ഇതിന്റെ അടിസ്ഥാന ലക്ഷ്യം.
ബിജിആർ റിപ്പോർട്ടനുസരിച്ച് എസ്എംജി925എഫ് എന്നാണ് ഗ്യാലക്സി എസ്6ന് കോഡ്നെയിം അസൈൻ ചെയ്തിരിക്കുന്നത്. ക്വാഡ് എച്ച്ഡി(2560 ഇന്റു 1440 റെസല്യൂഷൻ) 5.5 ഇഞ്ച് ഡിസ്പ്ലേയാണിതിനുണ്ടാകുകയെന്നും അഭ്യൂഹങ്ങളുണ്ട്. ഒക്ടാ കോർ പ്രോസസ്സർ, മാലി ടി768 ഗ്രാഫിക്സ് പ്രോസസ്സിങ് യൂണിറ്റ്, 16 എംപി റിയർ ഫേസിങ് ക്യാമറ എന്നിവയും ഇതിനുണ്ടാകുമെന്ന് കരുതുന്നു.