കാത്തിരിപ്പിന് വിരാമം. ഒട്ടനവധി പ്രത്യേകതകളുമായി സാംസങ് എസ്9, എസ്9 പ്ലസ് സ്മാർട്ട് ഫോണുകൾ അടുത്ത വാരം പുറത്തിറങ്ങും. ക്യൂട്ട് ലുക്കിലുള്ള ഫോണിന്റെ പുതിയ ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പുതിയ രീതിയിലുള്ള ഫിംഗർ പ്രിന്റ് സെൻസറാണ് എസ് 9 ഫോണിൽ ഘടിപ്പിച്ചിരിക്കുന്നത്.

ചൈനീസ് സോഷ്യൽ നെറ്റ്‌വർക്കിങ് സൈറ്റായ വെയ്‌ബോയാണ് പുത്തൻ ഫോണിന്റെ ചിത്രങ്ങൾ പുറത്ത് വിട്ടത്. വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് വരുന്നതെന്ന് നേരത്തെ പുറത്ത് വന്ന അപവാദങ്ങളെ കാറ്റിൽ പറത്തിയാണ് പുതിയ ഫോണിന്റെ രംഗപ്രവേശം.

ഗാലക്‌സി എസ് 9ൽ ഒരു കാമറയേ ഉള്ളൂ. എന്നാൽ എസ് 9 പ്ലസ് മോഡലിന് രണ്ട് കാമറകളാണ് ഉള്ളത്. അടുത്തയാഴ്ച ലാസ് വേഗസിൽ നടക്കുന്ന ഇലക്ട്രോണിക് ഷോയിൽ ഇരു ഫോണുകളും അവതരിപ്പിക്കും.

ഡ്യുവൽ കാമറയക്ക് പിന്നിൽ താഴെയായാണ് പുതിയ ഫോണിൽ ഫിംഗർ പ്രിന്റ് സ്‌കാനർ ഘടിപ്പിച്ചിരിക്കുന്നത്.