യറ്റുകളൊക്കെ കൃത്യമായി നോക്കുന്ന, റെസിപ്പികൾ പറഞ്ഞു തരുന്ന, സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ എന്തൊക്കെ വേണമെന്ന് ഓർമ്മിപ്പിക്കുന്ന ഒരു സ്മാർട്ട് ഫ്രിഡ്ജ് ഉണ്ടെങ്കിൽ എന്തെളുപ്പമായിരുന്നു അല്ലേ. അങ്ങനെയൊരു സ്മാർട്ട് ഫ്രിഡ്ജ് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് സാംസങ്.

നമ്മുടെ കയ്യിലെ സ്മാർട്ട് ഫോണിലൂടെ ഫ്രിഡ്ജിനുള്ളിലുള്ള എല്ലാ വിവരങ്ങളും അറിയാൻ സാധിക്കും. ഫ്രിഡ്ജിനുള്ളിൽ ഘടിപ്പിച്ചിരിക്കുന്ന ക്യാമറ അതിനുള്ളിലെ എല്ലാ വിവരങ്ങളും നമുക്ക് കാണിച്ചു തരും. അടുക്കളയിലേക്കു ആശ്യമുള്ള സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ പകുതി സാധാനങ്ങൾ വാങ്ങാൻ മറന്ന കാര്യം വീടെത്തിയിട്ടാകും ഓർക്കുക. ഇനി ആ ബുദ്ധിമുട്ടും ഉണ്ടാകില്ല. എന്തൊക്കെ വാങ്ങണമെന്ന് ഫ്രിഡ്ജിനുള്ളിൽ നിന്നും മെസേജ് ലഭിക്കും ഒപ്പം ഫോട്ടോയും.

ഫ്രിഡ്ജിനുള്ളിൽ എന്തൊക്കെ ഉണ്ടെന്നറിയാൻ ഫ്രിഡ്ജ് തുറക്കേണ്ടി വരില്ല അകത്തുള്ള ക്യാമറയിലൂടെ പുറത്തത് കാണാം. നിരവധി ആപ്പുകളാണ് ഈ ഫ്രിഡ്ജിനുള്ളിൽ ഉള്ളത്. കലണ്ടർ, ടെലിവിഷൻ, മ്യൂസിക് പ്ലെയർ, നോട്ടീസ് ബോർഡ് തുടങ്ങി നിരവധി ആപ്ലിക്കേഷനുകൾ. ജോലിയിൽ തിരക്കിലായിരിക്കുമ്പോൾ കറിക്കുള്ള കൂട്ടു പറഞ്ഞു തരും. നമ്മൾ ചോദിക്കുന്നതിനെല്ലാം ഉത്തരം തരും. അടുക്കളയിലെ മുഴുവൻ കാര്യങ്ങളും ഒരു ഫോണിലൂടെ നമുക്ക് തന്നെ നിയന്ത്രിക്കാം.

സാംസങിന്റെ ഈ സ്മാർട്ട് ഫ്രിഡ്ജിന് ഇംഗ്ലണ്ടിൽ 3,599 ഡോളറാണ് വില. റോബോർട്ട് വാക്യും ക്ലീനർ, ബൾബുകൾ, പൂട്ടുകൾ തുടങ്ങി വീടിനുള്ളിലെ ഒട്ടു മിക്ക ഉപകരണങ്ങളും നിയന്ത്രിക്കാൻ കഴിയുന്ന ഒരു സ്മാർട്ട് ഫോൺ ആപ്പ് കൊണ്ടു വരുന്നതിനുള്ള പണിപ്പുരയിലാണ് ആമസോൺ, ഗൂഗിൾ തുടങ്ങിയ കമ്പനികളെല്ലാം.

ഇത്തരത്തിൽ ഫോണിലൂടെ പ്രവർത്തിപ്പിക്കാവുന്ന ഉപകരണങ്ങൾ ജനങ്ങൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ജനങ്ങളിൽ ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിനുള്ള പ്രേരണ കൂട്ടി വിപണി പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനികൾ.